തിരുവനന്തപുരം: മൂന്നാമത് സെവന്‍ത് ആര്‍ട്ട് ചലച്ചിത്ര മേളയില്‍ ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം പന്ന്യന്‍ രവീന്ദ്രനില്‍ നിന്നും എം ആര്‍ ഗോപകുമാര്‍ ഏറ്റു വാങ്ങി.
ദി റിഡംപ്ഷന്‍ (ഇന്ത്യ) മികച്ച ചിത്രമായും സിമോണ്‍ ഡെറായി (ഇറ്റലി) മികച്ച സംവിധായകനായും തിരെഞ്ഞെടുക്കപ്പെട്ടു. അവാര്‍ഡ് ഓഫ് എക്‌സലന്‍സ് ത്രീ സിസ്റ്റര്‍സ് ഇന്‍ എ ബോട്ട്(ഫ്രാന്‍സ്), മികച്ച നടിയായി ബട്ടര്‍ഫ്‌ലൈ ഗേള്‍ 85 ലെ അഭിനയത്തിന് ധന്യ നാഥ്(ഇന്ത്യ)ഉം അര്‍ഹയായി. ഗ്രാന്‍ഡ് ജൂറി അവാര്‍ഡ്: ടോഡോസ് ലോസ് മെയില്‍സ്(ഇറ്റലി).
മറ്റു അവാര്‍ഡുകള്‍: മികച്ച ഷോര്‍ട്ട് ഫിലിം ല പിയത്ര(യുഎസ്), അവാര്‍ഡ് ഓഫ് എക്‌സലന്‍സ് – ഉംബിരിക്കും ഉണ്ടോ(ഇന്ത്യ), അവാര്‍ഡ് ഓഫ് മെറിറ്റ് തെറ്റിപ്പൂ സമിതി(ഇന്ത്യ), ദാവീദിന്റെ ഇരുള്‍ കാഴ്ച(ഇന്ത്യ), സര്‍ഗ്ഗാത്മകതയിലെ അംഗീകാരത്തിനുള്ള അവാര്‍ഡ്: റെപ്യുഡിയേഷന്‍(ഇന്ത്യ), ഗ്രാന്‍ഡ് ജൂറി അവാര്‍ഡ്: എ പ്രയര്‍ ഫോര്‍ ദ ഡെവിള്‍(യുഎഇ), ബെസ്റ്റ് ഡയറക്ടര്‍ നികിത ഹട്ടങ്ങടി(യുഎസ്) ഡോകുമെന്റ്റി ഫീച്ചര്‍: ലൈഫ് ഇന്‍ ലൂം(ഇന്ത്യ), ഗ്രാന്‍ഡ് ജൂറി അവാര്‍ഡ്:എസ് ആര്‍ പി എസ് കെ എ(കാനഡ), ബെസ്റ്റ് ഡയറക്ടര്‍: ബോറിസ് മലഗുര്‍സ്‌കി(കാനഡ).
ഡോകുമെന്റ്റി ഷോര്‍ട്ട്: പെണ്‍തോല്‍പ്പാവക്കൂത്ത്(ഇന്ത്യ), ഗ്രാന്‍ഡ് ജൂറി അവാര്‍ഡ്: വിനോല സെറ്റ്‌സ് ദ ടോണ്‍(ഫ്രാന്‍സ്). സെപ്റ്റംബര്‍ 19 മുതല്‍ 21വരെ മാര്‍ ഇവാനിയോസ് കോളേജ് ആഡിറ്റോറിയത്തില്‍ നടന്ന മേളയില്‍ പന്ന്യന്‍ രവീന്ദ്രനും എം ആര്‍ ഗോപകുമാറും ചേര്‍ന്ന് വിജയികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു.
യുഎസ്, ഇന്ത്യ, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, മലേഷ്യ, ഇറ്റലി, ജപ്പാന്‍, യുഎഇ, ചൈന എന്നിവയുള്‍പ്പെടെ ലോകമെമ്പാടുമുള്ള നൂറിലധികം എന്‍ട്രികള്‍ ഫെസ്റ്റിവലിന് ലഭിച്ചിരുന്നു. രജത് കുമാര്‍ (ഇന്ത്യ), ഷാമില്‍ അലിയേവ് (അസര്‍ബൈജാന്‍), ബൗഹൈക് യാസിന്‍ (ഫ്രാന്‍സ്), ഡോ: സദാശിവന്‍ നീലകണ്ഠന്‍ (ഇന്ത്യ), വേണു നായര്‍ (ചെയര്‍മാന്‍ & ഫെസ്റ്റിവല്‍ ഡയറക്ടര്‍) എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: