Categories: Sports

ഏഷ്യന്‍ ഗെയിംസ്: കബഡിയില്‍ മുന്നോട്ട്

Published by

ഹാങ്‌ചൊ: കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ കൈവിട്ട സ്വര്‍ണം തിരിച്ചുപിടിക്കാന്‍ ലക്ഷ്യമിട്ട് ഭാരത കബഡി ടീം. 2018ലെ ഗെയിംസില്‍ പുരുഷ-വനിതാ വിഭാഗത്തില്‍ ഇറാനായിരുന്നു സ്വര്‍ണം. അന്ന് പുരുഷന്മാര്‍ വെങ്കലം നേടിയപ്പോള്‍ വനിതകള്‍ വെള്ളിയാണ് നേടിയത്. ഇത്തവണ രണ്ട് സ്വര്‍ണവും ഇറാനില്‍ നിന്ന് തിരിച്ചുപിടിക്കുക എന്നതാണ് ഭാരതത്തിന്റെ ലക്ഷ്യം.

പുരുഷന്മാരുടെ മത്സരത്തില്‍ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ 55-18ന് തകര്‍ത്താണ് ഭാരതം പടയോട്ടം തുടങ്ങിയത്. ഇന്ന് രണ്ടാം മത്സരത്തില്‍ തായ്‌ലന്‍ഡിനെ ഭാരതം നേരിടും.
വനിതകള്‍ കഴിഞ്ഞ ദിവസം വനിതകള്‍ ആദ്യ മത്സരത്തില്‍ ചൈനീസ് തായ്‌പേയിയുമായി 34-34ന് സമനില പാലിച്ചു. ഇന്ന് രണ്ടാം മത്സരത്തില്‍ ഭാരതം തായ്‌ലന്‍ഡിനെ നേരിടും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by