ഹാങ്ചൊ: ഏഷ്യന്‍ ഗെയിംസ് തുടങ്ങും മുമ്പേ ഭാരതം ഉറപ്പിച്ചിരുന്ന സ്വര്‍ണം എറിഞ്ഞു നേടാന്‍ നീരജ് ചോപ്ര ഇന്ന് ഫീല്‍ഡില്‍ ഇറങ്ങും. സ്വര്‍ണം ഉറപ്പാക്കിയ മത്സരത്തില്‍ ഭാരത താരം ഇറങ്ങുന്നത് സ്വയം മത്സരിക്കാനാണ്. രണ്ടാം ഏഷ്യന്‍ ഗെയിംസ് സ്വര്ണനേട്ടത്തിനൊപ്പം തന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം കണ്ടെത്തുകയാണ് ലക്ഷ്യം. നീരജ് പുതിയ ദൂരം എറിഞ്ഞുനേടുന്നത് കാണാനാണ് ഭാരതീയരൊന്നാകെ കാത്തിരിക്കുന്നതും. അതേസമയം നീരജിന്റെ എതിരാളിയാവുമെന്ന കരുതിയ പാകിസ്ഥാന് താരം അര്‍ഷാദ് നദീം പിന്മാറി.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നീരജ് എറിയാനിറങ്ങുന്ന ലോക വേദികളിലെല്ലാം അര്‍ഷാദിന്റെയും സാന്നിധ്യമുണ്ട്. അടുത്തിടെ ബുഡാപെസ്റ്റില്‍ നടന്ന ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്ര സ്വര്‍ണം സ്വന്തമാക്കിയ നീരജിന് കടുത്ത വെല്ലുവിളിയാണ് അര്‍ഷാദ് നദീം ഉയര്‍ത്തിയത്. 87.82 മീറ്റര്‍ ദൂരത്തിലാണ് അര്‍ഷാദ് സീസണില്‍ ജാവലിന്‍ എത്തിച്ചിട്ടുള്ള ഏറ്റവും മികച്ച ദൂരം. നീരജിന്റെ സീസന് ബെസ്റ്റ് പ്രകടനം 88.77 മീറ്ററാണ്.
നീരജ് ചോപ്രയുടെ കരിയര്‍ ബെസ്റ്റ് പ്രകടനം കഴിഞ്ഞ വര്‍ഷം സ്റ്റോക്ക് ഹോം ഡയമണ്ട് ലീഗില്‍ കുറിച്ച 89.94 മീറ്ററാണ്. ഭാരതത്തിനായി ചരിത്ര സ്വര്‍ണം നേടിത്തരുമ്പോള്‍ നീരജിന്റെ നേട്ടം 89.05 മീറ്ററായിരുന്നു. ജക്കാര്‍ത്തയില്‍ നടന്ന കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്ര അന്ന് 88.06 മീറ്റര്‍ ദൂരം കുറിച്ചിരുന്നു.
കാല്‍മുട്ടിലെ പരിക്ക് കാരണമാണ് പാക് താരത്തിന്റെ പിന്മാറ്റം. ഗെയിംസ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ലോകോത്തര പോരാകുമെന്ന് വിശേഷിപ്പിക്കപ്പെട്ട പുരുഷ ജാവലിന്‍ ത്രോ മത്സരത്തിന്റെ വീര്യത്തിനാണ് ഇതോടെ മങ്ങലേല്‍ക്കുന്നത്. ഭാരത താരം നീരജ് ചോപ്രയ്ക്കൊപ്പം അര്‍ഷാദ് നദീമും ഫീല്‍ഡില്‍ നിരക്കുന്നത് കാണാന്‍ വലിയ ആവേശത്തോടെയാണ് ലോകം കാത്തിരുന്നത്. ഒടുവില്‍ നടത്തിയ എംആര്‍ഐ സ്കാനി
ങ്ങില്‍ അര്‍ഷാദ് നദീമിന്റെ കാല് മുട്ടില്‍ പരിക്കുണ്ടെന്ന് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്നാണ് താരം മത്സരത്തിന്റെ തലേന്ന് പിന്മാറാന് തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: