ഹാങ്ഷൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട തുടരുന്നു. പത്താം ദിവസം ഇന്ത്യ മറ്റൊരു വെങ്കലം നേടി. കനോയിംഗില്‍, പുരുഷന്മാരുടെ കാനോ ഡബിള്‍ 1000 മീറ്ററില്‍ അര്ജുന് സിംഗ്-സുനില്‍ സിംഗ് സലാം സഖ്യം വെങ്കലം നേടി.മൊത്തത്തില്‍ 13 സ്വര്‍ണവും 24 വെള്ളിയും 25 വെങ്കലവും ഉള്‍പ്പെടെ 62 മെഡലുകളായി. നിലവില്‍ സ്കോര്‍ ബോര്‍ഡില്‍ നാലാം സ്ഥാനത്താണ് രാജ്യം.
ഏഷ്യന്‍ ഗെയിംസിലെ മികച്ച പ്രകടനത്തിന് ഇന്ത്യന്‍ താരങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. സ്ത്രീകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസ് ഇനത്തില്‍ വെങ്കല മെഡല്‍ നേടിയതിന് പ്രധാനമന്ത്രി പ്രീതി ലാംബയെ ഇന്ന് സാമൂഹ്യ മാധ്യമത്തിലൂടെ അഭിനന്ദിച്ചു. 4ഃ400 മീറ്റര്‍ റിലേയില്‍ വെള്ളി മെഡല്‍ നേടിയ പുരുഷ ടീമിനെയും അദ്ദേഹം അഭിനന്ദിച്ചു.
ബോക്സിംഗില്‍ 54 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ചൈനയുടെ ചാങ് യുവാനെതിരെ സെമിയില്‍ തോറ്റ പ്രീതി വെങ്കല മെഡല്‍ സ്വന്തമാക്കി. വനിതാ ബോക്സിംഗ് 75 കിലോഗ്രാം വിഭാഗത്തില്‍ തായ്ലന്‍ഡിന്റെ ബെയ്സണ്‍ മനീക്കോണിനെ സെമിയില്‍ തോല്‍പ്പിച്ച് ലോവ്ലിന ബോര്ഗോഹൈന് ഫൈനലില്‍ കടന്നു.പാരീസ് ഒളിമ്പികസിനും താരം യോഗ്യത നേടി.
.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: