റായ്പൂര്‍: ഛത്തീസ്ഗഡില്‍ 27,000 കോടി രൂപയുടെ വികസന പദ്ധതികളുടെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. ഗോത്ര മേഖലയായ ജഗ്ദല്‍പൂരില്‍ ആയിരുന്നു പരിപാടി. ബസ്തറില്‍ നാഷണല്‍ മിനറല്‍ ഡവല്പമന്റ് കോര്‍പ്പറേഷന്റെ ഹരിത ഉരുക്ക് നിര്‍മ്മാണ കേന്ദ്രവും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു.
ഏകദേശം 24,000 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച സംയോജിത ഉരുക്ക് നിര്‍മ്മാണ കേന്ദ്രം ഉയര്‍ന്ന നിലവാരമുള്ള ഉരുക്ക് ഉത്പാദിപ്പിക്കും. ഈ കേന്ദ്രവും അതിന്റെ അനുബന്ധ വ്യവസായങ്ങളും ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കും.
ജഗദല്‍പൂര്‍ സന്ദര്‍ശന വേളയില്‍, ജഗദല്‍പൂര്‍ റെയില്‍വേ സ്റ്റേഷന്റെ നവീകരണത്തിന് പ്രധാനമന്ത്രി തറക്കല്ലിടുകയും അന്തഗഢിനും തരോക്കിക്കും ഇടയിലുള്ള പുതിയ റെയില്‍ പാതയും ജഗദല്‍പൂരിനും ദന്തേവാഡയ്ക്കും ഇടയിലുള്ള ഇരട്ട റെയില്‍ ലൈന്‍ പദ്ധതിയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു. തരോക്കിക്കും റായ്പൂരിനും ഇടയിലുള്ള ട്രെയിന്‍ സര്‍വീസും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ഈ പദ്ധതികള്‍ ഈ ആദിവാസി മേഖലയില്‍ റെയില്‍വേ ഗതാഗതത്തിന് മെച്ചപ്പെടുത്തുകയും പ്രദേശത്തിന്റെ സാമ്പത്തിക വികസനത്തിന് ആക്കം കൂട്ടുകയും ചെയ്യും.
കൂടാതെ, ദേശീയ പാത-45ല്‍ കുങ്കുരിയ്ക്കും ഛത്തീസ്ഗഡ്-ജാര്‍ഖണ്ഡ് അതിര്‍ത്തിക്കും ഇടയില്‍ നിര്‍മ്മിച്ച പുതിയ റോഡും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: