തിരുവനന്തപുരം: 154മത് ഗാന്ധി ജയന്തി ദിനത്തില്‍ തിരുവനന്തപുരം ഗാന്ധി സ്മാരകനിധിയിലെ യോഗാ പരിശീലിക്കുന്നവരാണ് വ്യത്യസ്തരീതിയില്‍ മഹാത്മാവിന് ആദരമര്‍പ്പിച്ചത്.
ഡോ.ശ്രീറാമിന്റെ നേതൃത്വത്തില്‍ നടന്ന യോഗാഭ്യാസത്തില്‍ 154 യോഗാസനങ്ങള്‍ 1540 നിമിഷത്തില്‍ പൂര്‍ത്തീകരിച്ച് ഗാന്ധിജിക്ക് പ്രണാമമര്‍പ്പിച്ചത്. തൈക്കാട് ഗാന്ധിഭവനില്‍ നടന്ന ചടങ്ങ് പള്ളിപ്പുറം ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ഗാന്ധിഭവന് പ്രസിഡന്റ് ഡോ. എന്‍ രാധാകൃഷ്ണന് ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: