ന്യൂഡല്‍ഹി : ശുചിത്വ ഭാരത യജ്ഞം (ഗ്രാമീണം) രണ്ടാം ഘട്ടത്തിനു കീഴില്‍ ‘മാതൃക’ വിഭാഗത്തില്‍ ജമ്മു കശ്മീര്‍ കേന്ദ്രഭരണപ്രദേശത്തെ ഗ്രാമങ്ങളില്‍ നൂറു ശതമാനത്തിനും ഒഡിഎഫ് പ്ലസ് പദവി ലഭിച്ചു. ഖരമാലിന്യമോ ദ്രവമാലിന്യമോ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ നടപ്പിലാക്കുന്നതിനൊപ്പം തന്നെ തുറന്ന മലമൂത്ര വിസര്‍ജ്ജന രഹിത (ഒഡിഎഫ്) പദവി നിലനിര്‍ത്തുന്ന ഒന്നാണ് ഒഡിഎഫ് പ്ലസ് ഗ്രാമം.
നേട്ടം കാവരിച്ച ജമ്മു കശ്മീരിനെ പ്രധാനമന്ത്രി ്രനരേന്ദ്ര മോദി അഭിനന്ദിച്ചു.
സമൂഹമാധ്യമമായ ‘എക്സി’ല്‍ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:
‘സ്തുത്യര്‍ഹമായ പരിശ്രമത്തിനു ജമ്മു കശ്മീരിലെ ജനങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു. സംശുദ്ധവും ആരോഗ്യകരവുമായ ഭാരതത്തിലേക്കുള്ള നമ്മുടെ യാത്രയിലെ സുപ്രധാന ചുവടുവയ്പാണിത്.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: