ന്യൂദല്‍ഹി: സംസ്ഥാനത്ത് മൂന്ന് നദികള്‍ അപകടകരമായ നിലയിലാണെന്ന് കേന്ദ്ര ജലകമ്മീഷന് മുന്നറിയിപ്പ് നല്കി. നെയ്യാര്‍,കരമന, മണിമല നദികളിലെ ജലനിരപ്പാണ് അപകടകരമായ നിലയിലാണെന്ന് കണ്ടെത്തിയത്.
ഈ നദീ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.അതിനിടെ സംസ്ഥാനത്ത് അടുത്ത നാലുദിവസം കൂടി വ്യാപക മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഇന്ന് മഞ്ഞ ജാഗ്രതയാണ്. ഈ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഏഴ് മുതല്‍ 11 സെന്റീമീറ്റര്‍ വരെ മഴയ്ക്കാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: