വയനാട് : മാനിനെ പിടികൂടി പാകം ചെയ്ത് കഴിച്ച രണ്ടു പേരെ വനം വകുപ്പ് പിടികൂടി.കുറുക്കന്മൂല കളപ്പുരയ്ക്കല്‍ തോമസ് എന്ന ബേബി, മോടോമറ്റം തങ്കച്ചന് എന്നിവരെയാണ് പിടികൂടിയത്.
തോമസിന്റെ ഉടമസ്ഥതയിലുള്ള തൃശിലേരി സെക്ഷന്‍ പരിധിയിലുളള തോട്ടത്തിലാണ് കെണി വച്ചത്. മാനുകളെ പിടിക്കാനായിട്ടായിരുന്നു കെണി ഒരുക്കിയത്.
വനംവകുപ്പ് വാച്ചറും ഒരു പ്രദേശവാസിയും സംഭവസ്ഥലത്തുണ്ടായിരുന്നു.വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ടതോടെ ഇവര്‍ രണ്ടുപേരും ഓടിരക്ഷപ്പെട്ടു. ഇവരെ കണ്ടെത്താന്‍ അന്വേഷണം നടത്തുകയാണെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: