കോഴിക്കോട്: കോടഞ്ചേരിയിൽ ഭർത്താവ് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ചു. മില്ലുപടിയിൽ താമസിക്കുന്ന ബിന്ദു ഇവരുടെ അമ്മ ഉണ്യാത എന്നിവരാണ് ആക്രമണത്തിന് ഇരയായത്. ബിന്ദുവിന്റെ ഭർത്താവ് ഷിബുവാണ് ആക്രമിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം.
ആക്രമണത്തിൽ ബിന്ദുവിന്റെ തലയ്ക്കും ശരീത്തും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിൽ അമ്മയുടെ കൈവിരൽ അറ്റുതൂങ്ങിയ നിലയിലാണ്. സംഭവത്തിന് പിന്നാലെ ഷിബു കടന്നു കളഞ്ഞു. കുടുംബ വഴക്കിനെ തുടർന്നാണ് ആക്രമണമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: