ന്യൂദല്‍ഹി: ഇന്ത്യയിലെ അഫ്ഗാനിസ്ഥാന്‍ എംബസി എല്ലാ പ്രവര്‍ത്തനങ്ങളും അവസാനിപ്പിച്ചു. കാബൂളില്‍ താലിബാന്‍ അധികാരത്തില്‍ വന്ന് രണ്ട് വര്‍ഷത്തിലേറെ ആയപ്പോഴാണ് ഇന്ത്യയില്‍ നയതന്ത്രകാര്യാലയം പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്.
നയതന്ത്രജ്ഞര്‍ക്കുള്ള വിസ പുതുക്കുന്നതിലും മറ്റും ഇന്ത്യയുടെ പിന്തുണ ഉണ്ടാകുന്നില്ലെന്ന് എംബസി പ്രവര്‍ത്തനം അവസാനിപ്പിച്ചത് സംബന്ധിച്ച അറിയിപ്പില്‍ പറയുന്നു.അംബാസഡറും മറ്റ് മുതിര്‍ന്ന നയതന്ത്രജ്ഞരും അടുത്ത മാസങ്ങളില്‍ ഇന്ത്യ വിട്ടുവെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.
ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരിനെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല.ഇത് പല അഫ്ഗാന്‍ എംബസികളെയും കോണ്‍സുലേറ്റുകളെയും അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ട്.
അഫ്ഗാനിസാഥാനിലെ മുന്‍ സര്‍ക്കാര്‍ നിയോഗിച്ച നയതന്ത്രജ്ഞര്‍ എംബസി കെട്ടിടങ്ങളുടെയും സ്വത്തുക്കളുടെയും നിയന്ത്രണം താലിബാന്‍ അധികാരികള്‍ നിയോഗിച്ച പ്രതിനിധികള്‍ക്ക് വിട്ടുകൊടുക്കാന്‍ വിസമ്മതിക്കുന്നതും പ്രശ്‌നമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: