ഒടിടി പ്ലാറ്റ്‌ഫോമുകൾ ഇന്ന് ദിനം പ്രതി സജീവമാാകുകയാണ്. ഇപ്പോഴിതാ നെറ്റ്ഫ്‌ളിക്‌സിന് പിന്നാലെ പാസ്‌വേർഡ് ഷെയറിംഗിന് നിയന്ത്രണം ഏർപ്പെടുത്തി ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറും എത്തിയിരിക്കുകയാണ്. നവംബർ ഒന്ന് മുതൽ അക്കൗണ്ട് ഷെയറിംഗുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും.
ഡിസ്‌നിയുടെ ഹെൽപ്പ് സെന്ററും ഇക്കാര്യം ചൂണ്ടിക്കാട്ടി അപ്‌ഡേറ്റ് നൽകിയിട്ടുണ്ട്. ഉപയോക്താക്കൾ പാസ്‌വേർഡുകൾ പങ്കിടുന്നത് ഡിസ്‌നി കണ്ടെത്തുന്നതായിരിക്കും. ഇത്തരത്തിൽ നിയന്ത്രണം മറികടന്ന് പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അക്കൗണ്ട് നിർത്തലാക്കാൻ കമ്പനി അധികാരമുണ്ടെന്നാണ് പുറത്തപ വരുന്ന റിപ്പോർട്ട്.
നവംബർ ഒന്ന് മുതൽ ഈ മാറ്റങ്ങൾ കാനഡയിൽ പ്രാബല്യത്തിൽ വരും. ഇന്ത്യയിൽ ഉൾപ്പെടെ മറ്റെല്ലാ രാജ്യങ്ങളിലും വൈകാതെ ഇത് നടപ്പിലാക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. അടുത്തിടെ നെറ്റ്ഫ്‌ളിക്‌സ് ഈ നിയന്ത്രണം പ്രാബല്യത്തിൽ വരുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: