തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്ത്രീവിരുദ്ധവും പ്രകോപനപരമായ പരാമര്‍ശം നടത്തിയ മുന്‍മന്ത്രി എം.എം. മണിക്കെതിരെ ഡിജിപിക്ക് പരാതി.
സര്‍ക്കാര്‍ ജീവനക്കാരെയും കുടുംബാംഗങ്ങളെയും അപമാനിച്ചതായി ചൂണ്ടിക്കാട്ടി ഫെഡറേഷന് ഓഫ് എംേപ്ലായീസ് ആന്റ് ടീച്ചേഴ്സ് ഓര്ഗനൈസേഷന്(ഫെറ്റോ) ആണ് ഡി.ജി.പിക്ക് പരാതി നല്‍കിയത്.
കഴിഞ്ഞദിവസം ഉടുമ്പഞ്ചോലയില്‍ ജോയിന്റ് ആര്‍ടിഒ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലാണ് പരാതിക്ക് അടിസ്ഥാനമായ രീതിയില്‍ പരാമര്‍ശം നടത്തിയത്.
”സര്‍ക്കാര്‍ നിന്നോടൊക്കെ കൊള്ളയടിക്കാന്‍ പറഞ്ഞോ? നിന്റെ അമ്മേനേം പെങ്ങന്മാരെയും ഒക്കെ കൂട്ടിക്കൊടുക്കാന്‍ പറഞ്ഞോ? അങ്ങനെ പറഞ്ഞോ? സര്‍ക്കാരിന് ന്യായമായും നികുതി കൊടുക്കണം. നികുതി പിരിക്കാന്‍ സംവിധാനമുണ്ട്. അത് പറയുന്നവന് രാഷ്ട്രീയക്കാരനാണ്. അവനെ നമ്മള് രാഷ്ട്രീയമായി നേരിടണം. രാഷ്ട്രീയം എന്ന് പറഞ്ഞാല്‍ പിന്നെ സാമം, ദാനം, ഭേദം, ദെണ്ണം എല്ലാമുണ്ട്. ആര്‍ടിഒ ആയാലും ജോയിന്റ് ആര്‍ടിഒ ആയാലും ഏതവനായാലു മര്യാദയ്ക്കാണെങ്കില്‍ മര്യാദ. മര്യാദകേട് കാണിച്ചാല്‍ അതിനെ ശക്തമായി എതിര്‍ക്കും. അത് റവന്യു ഉദ്യോഗസ്ഥനാണേലും കലക്ടറാണേലും ചീഫ് സെക്രട്ടറി ആണേലുമതേ”. ഇങ്ങനെയായിരുന്നു എം എം മണിയുടെ പരാമര്‍ശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: