കൊച്ചി: മണപ്പുറം ഫിനാന്‍സ് എംഡി വി.പി. നന്ദകുമാറിനെതിരെ ഇഡിയും കേരള പൊലീസും ചുമത്തിയ കേസുകള്‍ കേരള ഹൈക്കോടതി റദ്ദാക്കി. തൃശൂരിലെ വലപ്പാട് പൊലീസ് സ്റ്റേഷനില്‍ രജസ്റ്റര്‍ ചെയ്ത കേസ്, ഇഡി രജിസ്റ്റര്‍ ചെയ്ത കേസ് എന്നിവയാണ് ഹൈക്കോടതി റദ്ദാക്കിയത്. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ടായിരുന്നു കേസ്.
നന്ദകുമാറിന്റെ 143 കോടി രൂപയുടെ സ്വത്ത് പിടിച്ചെടുത്തിരുന്നു. 150 കോടി രൂപ റിസര്‍വ്വ് ബാങ്ക് അനുമതിയില്ലാതെ അനധികൃതമായി പിരിച്ചെടുത്തു എന്നതായിരുന്നു കേസ്. എന്നാല്‍ പിന്നീട് ഈ ആരോപണം സംബന്ധിച്ച വിശദാംശങ്ങള്‍ നന്ദകുമാര്‍ രേഖകളടക്കം ഹാജരാക്കിയിരുന്നു. കൊടുങ്ങല്ലൂരിലെ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പി.കെ. സാഗര്‍ നല്‍കിയ കേസിന്റെ അടിസ്ഥാനത്തിലായിരുന്നു പരാതി ഉയര്‍ന്നത്. ഇതേ തുടര്‍ന്നാണ് വലപ്പാട് പൊലീസ് സ്റ്റേഷനില്‍ എഫ് ഐആറും ഇഡി എന്‍ഫോഴ്സ്മെന്‍റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടും (ഇസിഐആര്‍)തയ്യാറാക്കിയത്.
തനിക്കെതിരായ കേസുകള്‍ പിന്‍വലിച്ചതായി കഴിഞ്ഞ ദിവസം ഓഹരി എക്സ്ചേഞ്ചുകളെ നന്ദകുമാര്‍ അറിച്ചിരുന്നു. ഇതോടെ മണപ്പൂറം ഫിനാന്‍സിന്റെ ഓഹരി വില ഉയരാന്‍ തുടങ്ങി.
മണപ്പുറം ഫിനാന്‍സിന്റെ 24.54 കോടിയുടെ ഓഹരികള്‍ നന്ദകുമാറിന്റെ പക്കലും 4.8 കോടി ഓഹരികള്‍ നന്ദകുമാറിന്റെ ഭാര്യ സുഷമ നന്ദകുമാറിന്റെ പക്കലും ഉണ്ട്. വെള്ളിയാഴ്ച 1 രൂപ 75 പൈസ ഉയര്‍ന്നതോടെ 150രൂപ 20 പൈസയാണ് മണപ്പുറം ഫിനാന്‍സിന്റെ ഒരു ഓഹരിയുടെ വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: