ന്യൂദൽഹി: നാളെയും മറ്റന്നാളുമായി ന്യൂദൽഹിയിൽ നടക്കുന്ന ഭാരതീയ ഭാഷാ ഉത്സവവും സാങ്കേതിക, ഭാരതീയ ഭാഷാ ഉച്ചകോടിയും കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും.
കാഞ്ചീപുരം ഐഐഐടി-ഡിഎം ഗവർണേഴ്‌സ് ബോർഡ് ചെയർമാൻ ശ്രീധർ വെമ്പു മുഖ്യപ്രഭാഷണം നടത്തും. പ്രമുഖർ, വിദ്യാഭ്യാസ വിചക്ഷണർ, സാങ്കേതിക-ഭാഷാ വിദഗ്ധർ, വിദ്യാഭ്യാസ മന്ത്രാലയ ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
ഭാരതീയ ഭാഷാ ഉത്സവത്തിന്റെ ഭാഗമായാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.ഭാരതീയ ഭാഷകൾക്കുള്ള സാങ്കേതികവിദ്യ, ഭാരതീയ ഭാഷകളിലെ സാങ്കേതികവിദ്യ, ഭാരതീയ ഭാഷകകളിലൂടെ സാങ്കേതികവിദ്യ എന്നിങ്ങനെയുളള വിഭാഗങ്ങളിൽ ചർച്ച ഉണ്ടാകും.
ഭാരതീയ ഭാഷ പ്രോത്സാഹിപ്പിക്കാൻ സാങ്കേതിക വിദ്യയുടെ പങ്ക് സംബന്ധിച്ചുളള സാധ്യത ആരായും.അധ്യാപനത്തിലും പരിശീലനത്തിലും പരീക്ഷയിലും വിദ്യാഭ്യാസ ഉളളടക്കങ്ങളുടെ വിവർത്തനത്തിലും ഭാരതീയ ഭാഷകൾ പ്രയോജനപ്പെടുത്തുന്നതും ചർച്ചയാകും.
ഭാരതീയ ഭാഷാ സാങ്കേതിക ഉൽപന്നങ്ങൾ, വ്യവസായങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവയുടെ ആപ്ലിക്കേഷനുകൾ പ്രദർശിപ്പിക്കുന്നതിന് പൊതു പവലിയനും സമ്മേളനത്തിൽ ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: