ന്യൂദല്‍ഹി: ഇന്ത്യയിലെ അഫ്ഗാനിസ്ഥാന് എംബസി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് സംബന്ധിച്ച കുറിപ്പ് ലഭിച്ച സാഹചര്യത്തില്‍ അതിന്റെ ആധികാരികത പരിശോധിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.കഴിഞ്ഞ കുറേ മാസങ്ങളായി അംബാസഡര്‍ ഇന്ത്യക്ക് പുറത്താണെന്നതിന്റെ പശ്ചാത്തലത്തിലാണിത്.
നയതന്ത്രജ്ഞര്‍ മൂന്നാമതൊരു രാജ്യത്ത് അഭയം തേടുക, എംബസി ഉദ്യോഗസ്ഥര്‍ തമ്മിലുള്ള സംഘര്‍ഷം എന്നീ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണിത്. ലഭിച്ച കുറിപ്പിന്റെ ആധികാരികതയും അതിലെ ഉള്ളടക്കങ്ങളും പരിശോധിച്ചുവരികയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
അംബാസഡര്‍ ഫരീദ് മാമുണ്ടസായിയുടെ നേതൃത്വത്തിലാണ് എംബസി പ്രവര്‍ത്തിച്ചു വന്നത്. അദ്ദേഹം ഇപ്പോള്‍ ലണ്ടനിലാണെന്നാണ് വിവരം. അഫ്ഗാനിസ്ഥാനിലെ മുന്‍ അഷ്റഫ് ഗനി സര്‍ക്കാരാണ് അംബാസഡര്‍ മമുണ്ടസായിയെ നിയമിച്ചത്. 2021 ഓഗസ്റ്റില്‍ താലിബാന് അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്തതിന് ശേഷവും അഫ്ഗാന് പ്രതിനിധിയായി അദ്ദേഹം തന്നെയാണ് പ്രവര്‍ത്തിച്ചു വന്നത്.
വിഷയത്തില്‍ അഫ്ഗാനിസ്ഥാന് എംബസിയില്‍ നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: