മൂന്നാര്‍: നബി ദിനത്തില്‍ മൂന്നാറിന് സമീപം ആനച്ചാലിലെ പള്ളിയില്‍ നിസ്കരിക്കാനെത്തിയ ന്യൂനപക്ഷ മോര്‍ച്ച ദേശീയ നേതാവിനെ ഇസ്ലാം മതമൗലികവാദികള്‍ ആക്രമിച്ചു.
ന്യൂനപക്ഷ മോര്‍ച്ച ദേശീയ സെക്രട്ടറി സെയ്ദ് ഇബ്രാഹിമിനെയാണ് പത്തോളം പേരടങ്ങിയ സംഘം ആക്രമിച്ചത്. കുടുംബ സമേതം രണ്ട് ദിവസത്തെ മൂന്നാര്‍ സന്ദര്‍ശനെത്തിയതായിരുന്നു സെയ്ദ്. മുന്‍കൂട്ടി അനുവാദം വാങ്ങിയ ശേഷമാണ് നിസ്കാരത്തിനെത്തിയത്.
നിസ്കാരം കഴിഞ്ഞ് കുട്ടികളുമായി പുറത്തേക്ക് ഇറങ്ങുമ്പോള്‍ പത്തോളം പേര് നരേന്ദ്ര മോദിക്കെതിരേ മുദ്രാവാക്യം വിളിയുമായി പാഞ്ഞെത്തി. സെയ്ദിന്റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കാനും ശ്രമിച്ചു.
സുരക്ഷാസേനയുടെ ഇടപെടലിനെത്തുടര്‍ന്നാണ് സെയ്ദ് ഇബ്രാഹിം സുരക്ഷിതനായത്. മൂന്നാര്‍ പോലീസും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. പള്ളിയിലെത്തിയ വിശ്വാസികള്‍ക്ക് മധുരം വിതരണം ചെയ്തതിനു ശേഷമാണ് സെയ്ദ് മടങ്ങിയത്.
സംഭവത്തില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്കി. തനിക്കുണ്ടായ അനുഭവം അദ്ദേഹം ട്വിറ്ററിലും പങ്കുവച്ചിട്ടുണ്ട്. എസ്സി മോര്‍ച്ച ജില്ലാ പ്രസിഡന്റ് രാജ് കുമാറും ഒബിസി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ജയപാല്‍ സേതുരാമനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
ഇവര്‍ പുറത്ത് നില്‍ക്കെയാണ് സംഭവം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി വേണമെന്ന് ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് പി. പ്രബീഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: