Categories: Alappuzha

വനിത സ്വയംസഹായ സംഘങ്ങളെ ശക്തമാക്കാന്‍ എന്‍എസ്എസ്

അമ്പലപ്പുഴ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി. രാജഗോപാല പണിക്കര്‍ അദ്ധ്യക്ഷനായി. ചേര്‍ത്തല താലൂക്ക് യൂണിയന്‍ സെക്രട്ടറി ബി. ഗോപാലകൃഷ്ണന്‍ നായര്‍ സ്ത്രീ ശാക്തീകരണം കരയോഗ തലത്തില്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.

Published by

ആലപ്പുഴ: അമ്പലപ്പുഴ താലൂക്ക് എന്‍എസ്എസ്. യൂണിയനില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് മന്നം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സ്ത്രീ ശാക്തീകരണം കരയോഗ തലത്തില്‍ എന്ന കര്‍മ്മ പരിപാടി നടപ്പിലാക്കുന്നതിനായി കരയോഗം, വനിത സമാജം ഭാരവാഹികള്‍, മന്നം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് കരയോഗതല നേതൃയോഗം കൂടി.

സംഘങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനം, നിര്‍ജ്ജീവമായവ പുനരുജീവിപ്പിക്കുന്നതിനും, യുവജനങ്ങളേ സംഘ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുന്നതിനും, ഒരോ കരയോഗത്തിലും പുതിയ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാനും തീരുമാനിച്ചു.

അമ്പലപ്പുഴ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി. രാജഗോപാല പണിക്കര്‍ അദ്ധ്യക്ഷനായി. ചേര്‍ത്തല താലൂക്ക് യൂണിയന്‍ സെക്രട്ടറി ബി. ഗോപാലകൃഷ്ണന്‍ നായര്‍ സ്ത്രീ ശാക്തീകരണം കരയോഗ തലത്തില്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.

താലൂക്ക് യൂണിയന്‍ വൈസ്. പ്രസിഡന്റ് ഡോ. ഡി. ഗംഗാദത്തന്‍ നായര്‍, സെക്രട്ടറി വി.കെ. ചന്ദ്രശേഖര കുറുപ്പ്, കെ.എസ്. വിനയകുമാര്‍, കെ.ഹരിദാസ്, ടി.സി. രാധാമോ ഹന്‍, ബി. ഓമനക്കുട്ടന്‍, പി. സുനില്‍, രാജ്‌മോഹന്‍ ആര്‍, ഡോ. പി.എം രമാദേവി, വത്സല ശ്രീകുമാര്‍, ശിവന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by