ആലപ്പുഴ: നഗരസഭ സിവില്സ്റ്റേഷന് വാര്‍ഡിലെ ലൈറ്റ് ഹൗസിനു സമീപം എലിഫന്റ് ഗേറ്റ് റോഡ് വൈകുന്നേരം 5 മണിമുതല്‍ രാത്രി 12 മണിവരെ ഫുഡ് ആര്‍ട്ട് സ്ട്രീറ്റാക്കുന്ന പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കാന്‍ തീരുമാനം.
തെരുവിനെ പൂര്‍ണ്ണമായും സൗന്ദര്യവല്‍ക്കരിച്ച്, പാര്‍ക്കിംഗ് ഏരിയകളും, ഹട്ടുകളും, കലാ സന്ധ്യകള്ക്കുള്ള വേദിയും, കുട്ടികള്‍ക്കുള്ള കളി സ്ഥലങ്ങളും, കളറിങ് ഫ്ലോറുകളും, മൂവബിള്‍ ഫുഡ് ട്രക്കുകള്‍, ഐസ് ക്രീം ജ്യൂസ് സ്പോട്ടുകളും, കളികളും, പരിപാടികളും കാണാന്‍ കഴിയുന്ന പ്രൊജക്ടര്‍ സ്ക്രീന്‍ സൗകര്യം, ആര്‍ട്ട് ഫോട്ടോഗ്രാഫി, എക്സിബിഷന് ഏരിയ, സാംസ്കാരിക പരിപാടികള്‍ക്കും കൂട്ടായ്മകള്‍ക്കുമായ് ആംഫി തിയേറ്റര്‍, മനോഹരമായ അലങ്കാര ദീപങ്ങള്‍ കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ ഫുഡ് ട്രക്ക് അടക്കം ഒരുക്കുന്ന ഫുഡ് -ആര്‍ട്ട് സ്ട്രീറ്റ് പദ്ധതിയാണ് സര്‍ക്കാര്‍ അനുമതി പ്രകാരം ആരംഭിക്കുന്നത്.
പൊതു സൗകര്യങ്ങള്‍ ക്രമീകരിച്ച് , പരിപാലനം പൂര്‍ണ്ണമായും നഗരസഭ ഏറ്റെടുത്ത് പിഡബ്ലിയുഡി നിരത്തുവിഭാഗവുമായി അടിയന്തിരമായി എംഒയു ഒപ്പു വക്കുന്നതിനും, പ്രവര്‍ത്തിക്കായി ആലപ്പുഴ നിര്‍മ്മിതി കേന്ദ്രം തയ്യാറാക്കിയ 45 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് പ്രകാരമുള്ള പ്രാരംഭ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനും തീരുമാനമായി.
എംഎല്‍എ എച്ച്.സലാം, നഗരസഭ ചെയര്‍പേഴ്സണ്‍ കെകെ ജയമ്മ, എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിക്കുകയും, അവലോകന യോഗവും ചേര്‍ന്നു. നിര്‍മ്മാണത്തിന്റെ ഘട്ടത്തില്‍ തടസ്സങ്ങള്‍ ഉണ്ടാകാത്ത തരത്തില്‍ മുന്നൊരുക്കങ്ങള്‍ ക്രമീകരിക്കുന്നതിന് വകുപ്പുകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്കി ചിത്രം നിര്‍ദ്ദിഷ്ട ഫുഡ് ആന്‍ഡ് ആര്‍ട്ട് സ്ട്രീറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: