ചേര്‍ത്തല: ചേലൊത്ത ചേര്‍ത്തല പദ്ധതിയിലൂടെ നഗരസഭ സമ്പൂര്‍ണ ഖരമാലിന്യ ശുചിത്വപദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തിദിനത്തില്‍ നടക്കും. വൈകിട്ട് മൂന്നിന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.ബി. രാജേഷ് പ്രഖ്യാപനം നടത്തും.
മന്ത്രി പി. പ്രസാദ് അധ്യക്ഷനാകും. എല്ലാ വീടുകളിലും ജൈവമാലിന്യ സംസ്‌കരണത്തിന് ബയോബിന്നുകള്‍ നല്‍കിയും അജൈവ മാലിന്യ സംസ്‌കരണത്തിന് ഹരിതകര്‍മസേനാംഗത്വം ഉറപ്പാക്കിയുമാണ് നഗരസഭ സമ്പൂര്‍ണ ഖരമാലിന്യ ശുചിത്വപദവി കൈവരിച്ചത്.ശുചിത്വപദവി പ്രഖ്യാപനത്തിനുമുന്നോടിയായി 30ന് രാവിലെ 10ന് സംസ്ഥാനതല സെമിനാറും നടത്തും. മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും.
പ്രഖ്യാപനത്തോടനുബന്ധിച്ച് 29 മുതല്‍ രണ്ടുവരെ ടൗണ്‍ഹാളില്‍ സീറോ വേസ്റ്റ് ചേര്‍ത്തല എക്സ്പോ എന്ന പേരില്‍ ശുചിത്വ മാലിന്യസംസ്‌കരണ ഉപകരണങ്ങളുടെ പ്രദര്‍ശനമൊരുക്കുന്നുണ്ട്.
ചെയര്‍പേഴ്സണ്‍ ഷേര്‍ളി ഭാര്‍ഗവന്‍, വൈസ് ചെയര്‍മാന്‍ ടി.എസ്. അജയകുമാര്‍, നഗരസഭാ സെക്രട്ടറി ടി.കെ. സുജിത്, സ്ഥിരംസമിതി അധ്യക്ഷന്മാരായ ശോഭാ ജോഷി, മാധുരി സാബു, എ.എസ്. സാബു, ജി. രഞ്ജിത്, ഏലിക്കുട്ടി ജോണ്‍, നഗരസഭാ കൗണ്‍സിലര്‍ ഡി. സല്‍ജി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: