വെരാവല്‍ (ഗുജറാത്ത്): ഐഎസ്ആര്‍ഒ മേധാവി എസ്. സോമനാഥ് വ്യാഴാഴ്ച പ്രസിദ്ധമായ സോമനാഥ് മഹാദേവ ക്ഷേത്രത്തില്‍ എത്തി ദര്‍ശനം നടത്തി. ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ ദൗത്യമായ ചന്ദ്രയാന്‍3 യുടെ വിജയത്തെ തുടര്‍ന്നാണ് സോമനാഥിന്റെ സന്ദര്‍ശനം.
ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്തതില്‍ (ചന്ദ്രയാന്‍ 3) ഞങ്ങളുടെ പരിശ്രമത്തോടൊപ്പം ഭാഗ്യവുമുണ്ടായിരുന്നു. സോമനാഥന്റെ അനുഗ്രഹമാണ് ദൗത്യം പൂര്‍ത്തിയാക്കാന്‍ ഞങ്ങളെ സഹായിച്ചത്. മറ്റ് ദൗത്യങ്ങളിലും ഞങ്ങള്‍ക്ക് പ്രവര്‍ത്തിക്കേണ്ടതുണ്ട്. അതിനുള്ള ശക്തിയും അനുഗ്രഹവും നമ്മുക്ക് ലഭിക്കട്ടെയെന്ന് സോമനാഥ് മഹാദേവ ക്ഷേത്രം സന്ദര്‍ശിച്ച ശേഷം ഐഎസ്ആര്‍ഒ മേധാവി പറഞ്ഞു.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ചന്ദ്രയാന്‍ 3 വിജയകരമായ സോഫ്റ്റ് ലാന്‍ഡിംഗിന് ശേഷം, ഐഎസ്ആര്‍ഒ മേധാവി കേരളത്തിലെ പൗര്‍ണമി കാവ് ഭദ്രകാളി ക്ഷേത്രത്തിലും സന്ദര്‍ശനം നടത്തിയിരുന്നു. ആന്ധ്രാപ്രദേശിലെ സുല്ലൂര്‍പേട്ട ടൗണിലെ ചെങ്കാലമ്മ ക്ഷേത്രവും അദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്.
ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍, ശാസ്ത്രവും ആത്മീയതയും രണ്ട് വ്യത്യസ്ത മേഖലകളാണെന്നും രണ്ടും കൂട്ടിക്കുഴക്കേണ്ടതില്ലെന്നും സോമനാഥ് നേരത്തെ കേരളത്തിലെ പൗര്‍ണമിക്കാവ് ഭദ്രകാളി ക്ഷേത്രത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഞാന്‍ ചന്ദ്രനെ പര്യവേക്ഷണം ചെയ്യുന്നു, ഞാന്‍ ബഹിരാകാശത്തെയും പര്യവേക്ഷണം ചെയ്യുന്നു.
ശാസ്ത്രത്തെയും ആത്മീയതയെയും പര്യവേക്ഷണം ചെയ്യുക എന്നത് തന്റെ ജീവിത യാത്രയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ അസ്തിത്വത്തിന്റെയും ഈ പ്രപഞ്ചത്തിലെ നമ്മുടെ യാത്രയുടെയും അര്‍ത്ഥം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് നിരവധി ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: