ന്യൂദല്‍ഹി: ലോക ബൗദ്ധിക സ്വത്തവകാശ സംഘടന പ്രസിദ്ധീകരിച്ച ആഗോള നവീകരണ സൂചികയില്‍ ഭാരതം 40-ാം റാങ്ക് നിലനിര്‍ത്തി. നിതി ആയോഗാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ആഗോള നവീകരണ സൂചികയില്‍ 2015ലെ 81-ാം സ്ഥാനത്ത് നിന്ന് 2023-ല്‍ 40-ാം സ്ഥാനത്തേക്ക് എത്തി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഭാരതം വളര്‍ച്ചയുടെ പാതയിലാണ്.
ആഗോള നവീകരണ സൂചിക റാങ്കിംഗില്‍ സ്ഥിരതയാര്‍ന്ന പുരോഗതിക്ക് കാരണമായത് വിപുലമായ വിജ്ഞാന മൂലധനം, ശക്തമായ സ്റ്റാര്‍ട്ടപ്പ് പരിതസ്ഥിതി, പൊതു-സ്വകാര്യ ഗവേഷണ സ്ഥാപനങ്ങള്‍ നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ എന്നിവയാണെന്ന് നിതി ആയോഗ് പറഞ്ഞു.
ശാസ്ത്ര സാങ്കേതികം, ബയോടെക്നോളജി, ബഹിരാകാശം, ആണവോര്‍ജം, ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം, ടെലികമ്മ്യൂണിക്കേഷന്‍, കാര്‍ഷിക ഗവേഷണം, വിദ്യാഭ്യാസം, ആരോഗ്യ ഗവേഷണം തുടങ്ങിയ വകുപ്പുകളും ദേശീയ നവീകരണ പരിതസ്ഥിതി സമ്പന്നമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. നവീകരണം വിപുലീകരിക്കുന്നതില്‍ അടല്‍ നവീകരണ ദൗത്യം പ്രധാന പങ്ക് വഹിച്ചതായും നിതി ആയോഗ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: