ലക്നൗ: രാമജന്മഭൂമിയില്‍ നിന്ന് കണ്ടെത്തിയ വിഗ്രഹങ്ങളും അവശിഷ്ടങ്ങളും സരയൂ നദി തീരത്തെ അന്താരാഷ്ട്ര രാമകഥ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് രാമക്ഷേത്ര നിര്‍മാണ കമ്മിറ്റി ചെയര്മാന് നൃപേന്ദ്ര മിശ്ര. എഎസ്ഐയുടെ അനുമതി ലഭിച്ച ശേഷമാകും ഈ വിഗ്രഹങ്ങളും അവശിഷ്ടങ്ങളും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
മ്യൂസിയത്തില്‍ വ്യത്യസ്ത സെല്ലുകള്‍ ഉണ്ടാകും. ഖനനത്തിലും നിര്‍മാണ പ്രവര്‍ത്തനങ്ങളിലും കണ്ടെത്തിയ വസ്തുക്കള്‍ സൂക്ഷിക്കുന്നതിന് ഒരു സെല്ലും 2019-ലെ സുപ്രീം കോടതിയുടെ തീരുമാനത്തോടെ അവസാനിച്ച നീണ്ട നിയമ, രാഷ്ട്രീയ, മത യാത്രയുടെ വിശദാംശങ്ങള്‍ അവതരിപ്പിക്കുന്ന രണ്ടാമത്തെ സെല്ലും മ്യൂസിയത്തില്‍ ഉണ്ടാകും. മ്യൂസിയത്തിലെ ഒരു സെല്ലില്‍ രാമന്റെ വനയാത്രയും, വിവിധ ഭാഷകളിലെ രാമകഥകളും, മറ്റൊരു സെല്ലില്‍ രാമന്റെ അന്താരാഷ്ട്ര പ്രാധാന്യവുമായി ബന്ധപ്പെട്ട കഥകളും പ്രദര്‍ശിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നടത്തിപ്പിനായി മ്യൂസിയം ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റിന് നല്‍കിയിട്ടുണ്ടെന്നും അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് വരികയാണെന്നും മിശ്ര പറഞ്ഞു. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ (എഎസ്ഐ) നടത്തിയ ഖനനത്തിലും, ക്ഷേത്ര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി നടത്തിയ ഖനനത്തിലും അമൂല്യമായ വസ്തുക്കളാണ് ഇവിടെ നിന്നും കമ്ടെത്തിയത്. ഇവ ഏറെ സുരക്ഷയോടെയാണ് നിലവില്‍ സൂക്ഷിച്ചിരിക്കുന്നത്. കോടതിയുടെ ഉത്തരവിലൂടെയും ട്രസ്റ്റിലൂടെയുമാണ് സൂക്ഷിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: