ചണ്ഡീഗഢ്: ലഹരി കേസില്‍ പഞ്ചാബ് കോണ്‍ഗ്രസ് എംഎല്‍എ ശുഖ്പാല്‍ സിംഗ് ഖൈറ അറസ്റ്റില്‍. പഴയ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. ഇന്ന് പുലര്‍ച്ചെയോടെ ചണ്ഡീഗഢിലെ വീട്ടില്‍ ജലാല്‍ബാദ് പോലീസ് നടത്തിയ റെയ്ഡിന് ശേഷമായിരുന്നു അറസ്റ്റ്.
എട്ട് വര്‍ഷം മുമ്പുള്ള ലഹരിക്കേസിലാണ് പിതാവിനെ അറസ്റ്റ് ചെയ്തത് എന്ന് ശുഖ്പാല്‍ സിംഗ് ഖൈറയുടെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച ദൃശ്യങ്ങള്‍ക്ക് അടിക്കുറിപ്പായി മകന്‍ മെഹ്താബ് സിംഗ് ഖൈറ കുറിച്ചു. പഞ്ചാബ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിലാണ് അറസ്റ്റ് എന്നും കുറിപ്പില്‍ ആരോപിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക