Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാഹി സെന്റ് തെരേസാ തിരുനാള്‍ ആഘോഷത്തിന് ഒക്ടോബര്‍ 5 ന് കൊടിയേറും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2023, 07:09 am IST
in Kerala, Kannur

മാഹി: മാഹി സെന്റ് തെരേസാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അമ്മ ത്രേസ്യ പുണ്യവതിയുടെ തിരുനാള്‍ ആഘോഷത്തിന് ഒക്ടോബര്‍ 5 ന് കൊടിയേറുമെന്ന് ഇടവക വികാരി റവ. ഫാ. വിന്‍സെന്റ് പുളിക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 5 ന് രാവിലെ 11.30 ന് ഇടവക വികാരി കൊടി ഉയര്‍ത്തുന്നതോടെ തിരുനാള്‍ ആഘോഷത്തിന് തുടക്കമാവും. തുടര്‍ന്ന് ആള്‍ത്താരയില്‍ സൂക്ഷിച്ച അമ്മ ത്രേസ്യയുടെ തിരുസ്വരൂപം വിശ്വാസികള്‍ക്ക് പൊതുവണക്കത്തിനായി ദേവാലയത്തിനകത്ത് പ്രത്യേകം തയ്യാറാക്കിയ പീഠത്തില്‍ ഇടവക വികാരി പ്രതിഷ്ഠിക്കും. 18 ദിവസം നീണ്ടു നില്‍ക്കുന്ന തിരുനാള്‍ ആഘോഷം 22 ന് സമാപിക്കുമെന്നും ഇടവക വികാരി പറഞ്ഞു.

ആഘോഷദിവസങ്ങളില്‍ തിരുസ്വരൂപത്തില്‍ തീര്‍ഥാടകര്‍ക്ക് പൂമാലകള്‍ അര്‍പ്പിക്കുവാനും, സന്നിധിയില്‍ മെഴുകുതിരി തെളിക്കാനും അവസരമുണ്ടാകും. ഈ വര്‍ഷത്തെ തിരുനാള്‍ ആഘോഷത്തിനിടെ മാഹിയില്‍ ക്രിസ്തീയ വിശ്വാസ സമൂഹം ഉടലെടുത്തത്തിന്റെ മൂന്നാറാം വാര്‍ഷികവും ആചരിക്കപ്പെടുമെന്ന് ഇടവക വികാരി അറിയിച്ചു. 1723 ല്‍ ആരംഭിച്ച ദേവാലയത്തിന്റെ 300 വര്‍ഷങ്ങള്‍ 2023 ല്‍ പിന്നിടുകയാണ്.

തിരുനാള്‍ ആഘോഷത്തില്‍ എല്ലാ ദിവസവും ദിവ്യബലി, നൊവേന എന്നിവ ഉണ്ടായിരിക്കും. ഫ്രഞ്ച് ഭാഷയിലും, സീറോ മലബാര്‍ റീത്തിലും ദിവ്യബലി നടക്കും. കൊടിയേറ്റ ദിവസം വൈകുന്നേരം 6ന് റവ. മോന്‍. ജെന്‍സണ്‍ പുത്തന്‍ വീട്ടിലിന്റെ കാര്‍മികത്വത്തില്‍ ദിവ്യബലിയും, നൊവേനയും നടക്കും. 6ന് വൈകുന്നേരം 6ന് റവ.ഫാ-ജെറാള്‍ഡ് ജോസഫിന്റെ കാര്‍മ്മികത്വത്തിലും, 7ന് ഫാ. സജീവ് വര്‍ഗ്ഗീസിന്റെ കാര്‍മ്മികത്വത്തിലും ദിവ്യബലി ഉണ്ടായിരിക്കും. 8ന് 5 ദിവ്യബലികള്‍ അര്‍പ്പിക്കും. വൈകുന്നേരം 6 ന് നടക്കുന്ന ദിവ്യബലിക്ക് റവ. ഫാ. മാര്‍ട്ടിന്‍ രായ്യപ്പന്‍ കാര്‍മികത്വം വഹിക്കും. രാവിലെ 9 ന് ഫാ. ലോറന്‍സ് കുലാസ് ഫ്രഞ്ച് ഭാഷയില്‍ ദിവ്യബലി അര്‍പ്പിക്കും. രാവിലെ 9 മണിക്ക് ഫാ. ലോറന്‍സ് കുലാസ് ഫ്രഞ്ച് ഭാഷയില്‍ ദിവ്യബലി അര്‍പ്പിക്കും. 9ന് ഫാ. അലോഷ്യസ് കുളങ്ങര കാര്‍മ്മികത്വം വഹിക്കും. 10 ന് ദിവ്യബലി ഇംഗ്ലീഷ് ഭാഷയിലായിരിക്കും. കാര്‍മ്മികന്‍-മോസ്റ്റ് റവ. ഡോ. പീറ്റര്‍ മച്ചാദോ- 11ന് റവ. ഫാ. വില്യം രാജനും, 12 ന് റവ. ഫാ. മാര്‍ട്ടിന്‍ ഇലഞ്ഞിപ്പറമ്പിലും കാര്‍മ്മികത്വം വഹിക്കും. 13ന് റവ-മോണ്‍. ക്ലാരന്‍സ് പാലിയത്ത് ദിവ്യബലി അര്‍പ്പിക്കും.

തിരുനാള്‍ ആഘോഷത്തിന്റെ പ്രധാന ദിവസങ്ങളായ 14, 15 നും തിരുനാള്‍ ജാഗരവും, തിരുസ്വരൂപം വഹിച്ചുള്ള നഗരപ്രദക്ഷിണവും നടക്കും. 14 ന് തിരുനാള്‍ ജാഗര ദിനത്തില്‍ രാത്രി അമ്മ ത്രേസ്യയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള നഗര പ്രദക്ഷിണം ഉണ്ടായിരിക്കും. അന്ന് വൈകുന്നേരം 5 ന് മോസ്റ്റ് റവ.ഡോ.ആന്റണി സാമി പീറ്റര്‍ അബിറിന്റെ കാര്‍മികത്വത്തില്‍ തമിഴ് ഭാഷയില്‍ ദിവ്യബലി അര്‍പ്പിക്കും. 15ന് തിരുനാള്‍ ദിനത്തില്‍ പുലര്‍ച്ചെ ഒരു മണി മുതല്‍ 6 മണി വരെ ശയന പ്രദക്ഷിണം. തുടര്‍ന്ന് 10.30 ന് കോഴിക്കോട് രൂപത മെത്രാന്‍ മോസ്റ്റ് റവ. ഡോ. വര്‍ഗ്ഗീസ് ചക്കാലക്കലിന്റെ കാര്‍മികത്വത്തില്‍ ദിവ്യബലി. പാരീഷ് പാസ്റ്ററല്‍ കൗണ്‍സില്‍ നേതൃത്വം വഹിക്കും.വൈകുന്നേരം 5 ന് മേരി മാതാ കമ്മ്യൂണിറ്റി ഹാളില്‍ സ്‌നേഹ സംഗമം നടക്കും.

16ന് ദിവ്യബലി അര്‍പ്പിക്കും. 22 ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ ഇടവക വികാരി പൊതു വണക്കത്തിനായി പ്രതിഷ്ഠിച്ച തിരുസ്വരൂപം ആള്‍ത്താരയിലേക്ക് മാറ്റുന്നതോടെ ഈ വര്‍ഷത്തെ തിരുനാള്‍ ആഘോഷത്തിന് സമാപനമാവും. തീര്‍ഥാടകര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യം കോളേജ് ഗ്രൗണ്ടില്‍ ഒരുക്കിയിട്ടുണ്ടെന്ന് ഇടവക വികാരി അറിയിച്ചു. സഹ വികാരി ഫാ. ഡിലു റാഫേല്‍, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി രാജേഷ് ഡിസില്‍വ, അഗസ്റ്റിന്‍, മീഡിയ കണ്‍വീനര്‍ സ്റ്റാന്‍ലി ഡിസില്‍വ, ജോസ് പുളിക്കല്‍, ജോസ് ബേസില്‍ ഡിക്രൂസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: mahiMahi St. Teresa ChurchThirunal CelebtationPondicherry
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാട്സാപ്പിൽ മെസേജ് അയച്ചാൽ മതി : പറയുന്നിടത്ത് മദ്യമെത്തും : ജംഷാദിന്റെ കാറിനുള്ളിൽ മൊബൈൽ ബാർ

Kerala

എല്ലാം വനിതകള്‍ നിയന്ത്രിക്കും മാഹി നാളെ പോളിങ് ബൂത്തിലേക്ക്

Kerala

20 കോടി രൂപയുടെ ലോട്ടറിയടിച്ചത് പോണ്ടിച്ചേരി സ്വദേശിക്ക്; ടിക്കറ്റ് എടുത്തത് ശബരിമല തീര്‍ത്ഥാടനത്തിന് എത്തിയപ്പോള്‍

പുരുഷ വിഭാഗം റണ്ണേഴ്‌സപ്പായ കേരള ടീം ന് ആട്യ പാട്യ സംസ്ഥാന പ്രസിഡന്റ് ടി എം അബ്ദുറഹിമാന്‍ ട്രോഫി വിതരണം ചെയ്യുന്നു
Sports

ആട്യ പാട്യ ദേശീയ ഫെഡറേഷന്‍ ചാമ്പ്യന്‍ഷിപ്പ്: പോണ്ടിച്ചേരി ജേതാക്കള്‍; കേരളം റണ്ണര്‍ അപ്പ്

Kerala

എം.വി.ഗോവിന്ദനും സംഘവും വാഹനങ്ങളില്‍ ഇന്ധനം നിറച്ചത് മാഹിയില്‍ നിന്ന്; മുഖ്യമന്ത്രിയും ഇന്ധനം നിറയ്‌ക്കുന്നത് മാഹിയില്‍ നിന്നെന്ന് സുരേന്ദ്രന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.