ഹാങ്ഷൗ: ഏഷ്യന്‍ ഗെയിംസില്‍ പൂള് എയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് വമ്പന്‍ വിജയം. സിംഗപ്പൂരിനെ മറുപടിയില്ലാത്ത 13 ഗോളിനാണ് ഇന്ത്യന്‍ വനിതാ ടീം തോല്പിച്ചത്. സ്ട്രൈക്കര്‍ സംഗീത കുമാരി ഹാട്രിക്ക് നേടി.
ആദ്യ രണ്ട് പാദത്തില്‍ തന്നെ ഇന്ത്യ എട്ട് ഗോളുകള്‍ നേടി. 14-ാം മിനിറ്റില്‍ നവനീത് കൗര്‍ രണ്ട് വട്ടം ഗോള്‍വല കുലുക്കി.
സലിമ ടെറ്റെ , മോണിക്ക ,ഉദിത , സുശീല ചാനു , ദീപിക , ദീപ് ഗ്രേസ് എക്ക, നേഹ , വന്ദന കതാരിയ എന്നിവരാണ് മറ്റു സ്കോറര്‍മാര്‍. വെള്ളിയാഴ്ചത്തെ മത്സരത്തില്‍ ഇന്ത്യ മലേഷ്യയെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: