കമ്മ്യൂണിറ്റി ചാറ്റ് ഗ്രൂപ്പിൽ കിടിലം അപ്‌ഡേറ്റുമായി വാട്ട്‌സ്ആപ്പ്. ഗ്രൂപ്പിൽ പുതിയതായി അംഗങ്ങളെ ചേർക്കുന്നതിന് അഡ്മിന് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നതാണ് പുതിയ ഫീച്ചർ. നിലവിൽ അഡ്മിന് മാത്രമാണ് ഗ്രൂപ്പിലേക്ക് അംഗങ്ങളെ ചേർക്കാനാകുക. പുതിയ ഫീച്ചർ നിലവിൽ വരുന്നതോടെ കമ്മ്യൂണിറ്റി ഗ്രൂപ്പ് ചാറ്റിൽ അംഗങ്ങളെ ചേർക്കാൻ അധികാരമുള്ള ഉപയോക്താക്കൾ ആരൊക്കെയെന്ന് അഡ്മിന് തിരഞ്ഞെടുക്കാൻ സാധിക്കുന്ന വിധത്തിലാണ് പുതിയ സംവിധാനം.
ആദ്യ ഘട്ടത്തിൽ ഐഒഎസ് പ്ലാറ്റ്‌ഫോമിലാണ് പുതിയ ഫീച്ചർ എത്തുന്നത്. ഇതിൽ എല്ലാ കമ്മ്യൂണിറ്റി അംഗങ്ങൾക്കും പുതിയ ആളുകളെ ഗ്രൂപ്പിലേക്ക് ചേർക്കുന്നതിനുള്ള സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. ഓപ്ഷനിൽ എവരിവൺ എന്നതിൽ ക്ലിക്ക് ചെയ്യുന്നതോടെ ഗ്രൂപ്പിലേക്ക് ആരെ വേണമെങ്കിലും ആർക്ക് വേണമെങ്കിലും ചേർക്കാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: