ന്യൂയോര്‍ക്ക്: ഇന്ന് ഭാരതം ലോകത്തിന് ഒരു സുഹൃത്തായി മാറിയിരിക്കുന്നു. ക്വാഡിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയിലും ബ്രക്സ് ഗ്രൂപ്പിംഗിന്റെ വികാസത്തിലും ഐ2യു2 വിന്റെ ആവിര്‍ഭാവത്തിലും ഇത് ഒരുപോലെ പ്രകടമാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. വിശ്വാസം, ആഗോള ഐക്യദാര്‍ഢ്യം പുനഃസ്ഥാപിക്കുക എന്ന യുഎന്‍ പൊതുസഭയുടെ പ്രമേയത്തിന് ഭാരത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും അദേഹം പറഞ്ഞു.
യുഎന്‍ പൊതുസഭ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. നമസ്തേ (നമസ്തേ ഫ്രം ഭാരത്) പറഞ്ഞാണ് എസ്. ജയശങ്കര്‍ പ്രസംഗം ആരംഭിച്ചത്. നമ്മുടെ അഭിലാഷങ്ങളും ലക്ഷ്യങ്ങളും പങ്കുവെക്കുന്നതിനൊപ്പം നമ്മുടെ നേട്ടങ്ങളുടെയും വെല്ലുവിളികളുടെയും കണക്കെടുക്കാനുള്ള അവസരം കൂടിയാണിത്.
#WATCH | New York | At the UNGA, EAM Dr S Jaishankar says, "Namaste from Bharat!…Our fullest support to this UNGA's theme of rebuilding trust and reigniting global solidarity. This is an occasion to take stock of our achievements and challenges even while sharing our… pic.twitter.com/6TZtneWRHC
— ANI (@ANI) September 26, 2023
തീര്‍ച്ചയായും രണ്ടു വിഷയത്തിനെയും സംബന്ധിച്ച് ഇന്ത്യക്ക് പങ്കുവെക്കാന്‍ ഏറെയുണ്ട്. ലോകം പ്രക്ഷുബ്ധയിലൂടെ പോകുന്ന ഒരു കാലഘട്ടമാണിത്. അപ്പോഴാണ് അസാധാരണമായ ഉത്തരവാദിത്ത ബോധത്തോടെ ഇന്ത്യ ജി 20 യുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തത്. ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന ഞങ്ങളുടെ കാഴ്ചപ്പാടിലൂടെ പലരുടെയും പ്രധാന ആശങ്കകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുകയും ചെയ്തു.
വളര്‍ച്ചയും വികസനവും ഏറ്റവും ദുര്‍ബലരായവരില്‍ നിന്നാണ് നടപ്പാക്കേണ്ടതെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, വോയ്സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടി വിളിച്ചുകൂട്ടിക്കൊണ്ട് ഞങ്ങള്‍ അധ്യക്ഷസ്ഥാനം ആരംഭിച്ചു. 125 രാജ്യങ്ങളില്‍ നിന്ന് നേരിട്ട് കേള്‍ക്കാനും അവരുടെ ആശങ്കകള്‍ ജി20 അജണ്ടയില്‍ ഉള്‍പ്പെടുത്താനും ഇത് ഞങ്ങളെ പ്രാപ്തമാക്കി. തല്‍ഫലമായി, ആഗോള ശ്രദ്ധ അര്‍ഹിക്കുന്ന വിഷയങ്ങള്‍ക്ക് ന്യായമായ വാദം ലഭിച്ചു. അതിലുപരി, ചര്‍ച്ചകള്‍ അന്താരാഷ്ട്ര സമൂഹത്തിന് വലിയ പ്രാധാന്യമുള്ള ഫലങ്ങള്‍ ഉണ്ടാക്കി. ഇന്ത്യയുടെ മുന്‍കൈയില്‍ ആഫ്രിക്കന്‍ യൂണിയന് ജി20യിലെ സ്ഥിരാംഗമായതും ശ്രദ്ധേയമായിരുന്നു.
#WATCH | EAM Dr S Jaishankar on Chandrayaan-3 mission at the United Nations General Assembly in New York
"India has entered the 'Amrit Kaal'…The world saw a glimpse of what is to come when our Chandrayaan-3 landed on the Moon. Today, our message to the world is in digitally… pic.twitter.com/nvh3nBA3ih
— ANI (@ANI) September 26, 2023
ഇത് വളരെക്കാലമായി മൂടികിടന്ന മുഴുവന്‍ ഭൂഖണ്ഡത്തിനും ഞങ്ങള്‍ക്ക് ശബ്ദം നല്‍കാനായി. ഇത് യുഎന്‍ രക്ഷാസമിതിയുടെ നവീകരണത്തിന് പ്രചോദനമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു. വൈവിധ്യമാര്‍ന്ന പങ്കാളികളുമായുള്ള സഹകരണം പ്രോത്സാഹിപ്പിക്കാനും ഇന്ത്യ ശ്രമിക്കുന്നു. ചേരിചേരാ കാലഘട്ടത്തില്‍ നിന്ന് നമ്മള് ഇപ്പോള്‍ (വിശ്വ മിത്രം) ലോകത്തിന് ഒരു സുഹൃത്ത് എന്നതിലേക്ക് പരിണമിച്ചിരിക്കുന്നു.
വിശാലമായ രാജ്യങ്ങളുമായി ഇടപഴകാനും ആവശ്യമുള്ളിടത്ത് താല്‍പ്പര്യങ്ങള്‍ സമന്വയിപ്പിക്കാനുമുള്ള ഞങ്ങളുടെ കഴിവിലും സന്നദ്ധതയിലും ഇത് പ്രതിഫലിക്കുന്നു. ക്വാഡിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയില്‍ ഇത് ദൃശ്യമാണ്. ബ്രക്സ് ഗ്രൂപ്പിംഗിന്റെ വികാസത്തിലും ഐ2യു2വിന്റെ ആവിര്‍ഭാവത്തിലും ഇത് ഒരുപോലെ പ്രകടമാണ്.
നിയമങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ഒരു വ്യവസ്ഥയ്ക്ക് ഭാരത്തിന്റെ പൂര്‍ണ്ണപിന്തുണയുണ്ടാകും. കാലങ്ങളായി യുഎന്നിന്റെ പ്രവര്‍ത്തനത്തിലും ബഹുമാനമുണ്ട്. എന്നാല്‍ എല്ലാ ചര്‍ച്ചകള്‍ക്കും, അജണ്ട രൂപീകരിക്കുന്നതിലും മാനദണ്ഡങ്ങള്‍ നിര്‍വചിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ഇപ്പോഴും കുറച്ച് രാജ്യങ്ങളാണ്. ആഗോള തലത്തില്‍ രാഷ്ട്രങ്ങള്‍ തമ്മില്‍ പരസ്പര സഹകരണത്തിനാണ് ഇന്ത്യ ശ്രമിക്കുന്നത്. ചില രാജ്യങ്ങള്‍ അജണ്ട നിശ്ചയിക്കുന്ന കാലം കഴിഞ്ഞുവെന്നും അദേഹം വ്യക്തമാക്കി.
നാമെല്ലാവരും മനസ്സ് വെച്ചാല്‍ ന്യായവും നീതിപൂര്‍വകവും ജനാധിപത്യപരവുമായ ഒരു ക്രമം തീര്‍ച്ചയായും ഉയര്‍ന്നുവരും. അതിനര്‍ത്ഥം നിയമനിര്‍മ്മാതാക്കള്‍ ഭരണം നടത്തുന്നവരെ കീഴ്പ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കുക എന്നതാണ്. ഭാരതം അവസാനമായി പാസക്കിയ ബില്‍ സ്ത്രീകള്‍ സീറ്റു സംവരണവുമായി ബന്ധപ്പെട്ടാണ്. ജനാധിപത്യത്തിന്റെ പുരാതന പാരമ്പര്യങ്ങള്‍ ആഴത്തിലുള്ള ആധുനിക വേരുകളുള്ള ഒരു സമൂഹത്തിന് വേണ്ടിയാണ് ഞാന്‍ സംസാരിക്കുന്നത്. തല്‍ഫലമായി, നമ്മുടെ ചിന്തകളും സമീപനങ്ങളും പ്രവര്‍ത്തനങ്ങളും കൂടുതല്‍ അടിസ്ഥാനവും ആധികാരികവുമാണ്.
വാക്സിന് വര്‍ണ്ണവിവേചനം പോലുള്ള ഒരു അനീതി ആവര്‍ത്തിക്കാന്‍ നാം ഒരിക്കലും അനുവദിക്കരുത്. ചരിത്രപരമായ ഉത്തരവാദിത്തങ്ങളില്‍ നിന്നുള്ള ഒഴിഞ്ഞുമാറലിന് സാക്ഷ്യം വഹിക്കാന്‍ കാലാവസ്ഥാ പ്രവര്‍ത്തനത്തിനും കഴിയില്ല. ആവശ്യക്കാരില്‍ നിന്ന് സമ്പന്നരിലേക്ക് ഭക്ഷണവും ഊര്‍ജവും എത്തിക്കാന്‍ വിപണിയുടെ ശക്തി ഉപയോഗിക്കരുതെന്നും അദേഹം സൂചിപ്പിച്ചു.
#WATCH | New York | At the UNGA, EAM Dr S Jaishankar says, "We must never again allow an injustice like vaccine apartheid to recur. Climate Action too cannot continue to witness an evasion of historical responsibilities. The power of markets should not be utilised to steer food… pic.twitter.com/kVBHVR0AJH
— ANI (@ANI) September 26, 2023
തീവ്രവാദം, ഭീകരവാദം, അക്രമം എന്നിവയ്ക്കെതിരായ പ്രതികരണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാകാതിരിക്കാന് നാം ശ്രദ്ധിക്കണം. പ്രദേശിക, ആഭ്യന്തര പ്രശ്നങ്ങളില്‍ ഇടപെടുന്നതും പ്രോത്സാഹിപ്പിക്കാന്‍ സാധിക്കില്ല. വാക്ചാതുര്യത്താല് യാഥാര്‍ത്ഥ്യം മറക്കപ്പെടുമ്പോള്‍ അതിനെതിരെ വിളിച്ചു പറയാനുള്ള ധൈര്യവും നമുക്കുണ്ടാകണം.
ഇന്ത്യ അമൃത കാലത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. നമ്മുടെ ചന്ദ്രയാന്‍3 ചന്ദ്രനില്‍ ഇറങ്ങുമ്പോള്‍ എന്താണ് വരാനിരിക്കുന്നതെന്ന് ലോകം കണ്ടു. ഇന്ന് ലോകത്തിനുള്ള ഞങ്ങളുടെ സന്ദേശം ഡിജിറ്റലായി പ്രവര്‍ത്തനക്ഷമമാക്കിയ ഭരണത്തിലും ഡെലിവറിയിലും സൗകര്യങ്ങളുടെയും സേവനങ്ങളുടെയും വിശാലതയിലും അതിവേഗം വളരുന്ന അടിസ്ഥാസൗര്യ വികസത്തിലും ഞങ്ങളുടെ ഊര്‍ജ്ജസ്വലമായ സ്റ്റാര്‍ട്ടപ്പ് ഘടനയിലും ആണെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: