റോസ്ഗർ മേളയിലൂടെ നിയമനം ലഭിച്ച ഉദ്യോഗാർത്ഥികൾ സമൂഹത്തിലെ ഒരോ പൗരനും വേണ്ടി പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധമെന്ന് വിദേശകാര്യ – പാർലമെന്ററികാര്യ സഹമന്ത്രി ശ്രീ വി. മുരളീധരൻ പറഞ്ഞു. റോസ്ഗർ മേളയുടെ 9-ാ ഘട്ടത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് തപാൽ വകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിനരേന്ദ്ര മോദി ഓൺലൈനായി റോസ്‌ഗർ മേളയുടെ ഉദ്‌ഘാടനം നിർവഹിക്കുന്നതിന്റെ ദൃശ്യങ്ങൾ പരിപാടിയിൽ പ്രദർശിപ്പിച്ചു.
ജനങ്ങളുടെ സേവകരാണെന്ന ചിന്തയോടു കൂടി കർമ്മമേഖലയിലേയ്‌ക്ക് പ്രവേശിക്കാൻ ഉദ്യോഗാർത്ഥികൾ തയ്യാറാകണമെന്നും വി മുരളീധരൻ പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വരാനിരിക്കുന്ന 25 വർഷങ്ങൾ പരിവർത്തനത്തിന്റെ കാലഘട്ടമാണ്. ഈ കാലയളവിൽ വികസിത രാജ്യമാകാൻ ഇന്ത്യ തയ്യാറെടുക്കുകയാണെന്നും വി. മുരളീധരൻ പറഞ്ഞു. റോസ്ഗർ മേളയിലൂടെ നിയമനം ലഭിച്ച ഓരോരുത്തരും ഗവൺമെന്റ് സംവിധാനങ്ങളുടെ ഉരുക്കു ചട്ടക്കൂടിന്റെ ഭാഗമായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു . അടുത്ത 25 വർഷം സമ്പദ് വ്യവസ്ഥയിലും ജനങ്ങളുടെ ജീവിത നിലവാരം ഉയരുന്നതിലും കാര്യമാത്ര പ്രസക്തമായ മാറ്റമാണ് രാജ്യം പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
101 ഉദ്യോഗാർത്ഥികളിൽ നിന്ന് തിരഞ്ഞടുത്ത 25 ഉദ്യോഗാർത്ഥികൾ കേന്ദ്ര സഹമന്ത്രിയിൽ നിന്ന് നിയമനപത്രം നേരിട്ട് ഏറ്റുവാങ്ങി. പ്രതിരോധ മന്ത്രാലയത്തിന് പുറമെ വി എസ് എസ് സി, എൽ പി എസ് സി, ഐസർ, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഇപിഎഫ്ഒ എന്നിവിടങ്ങളിലാണ് ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിച്ചത്. റോസ്ഗര്‍ മേളയുടെ 9-ാം ഘട്ടത്തിൽ രാജ്യത്തെ 45 കേന്ദ്രങ്ങളിൽ നടന്ന പരിപാടികളിലായി 51,000 പേര്‍ക്കാണ് നിയമനപത്രങ്ങള്‍ കൈമാറിയത്. ഒരു വർഷത്തിനകം 10 ലക്ഷം പേർക്ക് കേന്ദ്ര ഗവൺമെന്റ് ജോലി നൽകുകയാണ് റോസ്ഗർ മേളയുടെ ലക്ഷ്യം.
Rozgar Mela: New recruits committed to serving people, says Union Minister of State V Muraleedharan.
Minister of State for External Affairs and Parliamentary Affairs V Muraleedharan said that the new recruits who have been appointed through the Rozgar Mela should remain committed to work for every citizen of the society. He was inaugurating the 9th tranche ceremony of Rozgar Mela organized by the Department of Posts at Thiruvananthapuram. Visuals of Prime Minister Narendra Modi inaugurating the 9th phase of the Rozgar Mela via video conferencing were broadcast live at the event.
The Minister said that the new recruits should be ready to enter the field of action with the thought that they are the servants of the people. India is preparing to become a developed country during the next 25 years. Everyone appointed through the Rozgar Mela will become part of the steel frame of the Government. 25 candidates received the appointment letter directly from the Union Minister of State out of 101 candidates at the event. Apart from the Ministry of Defence, the candidates were recruited in VSSC, LPSC, IISER, FCI, and EPFO. In the 9th phase of the Rozgar Mela, appointment letters were handed over to 51,000 people at events held at 45 centers across the country. The Rozgar Mela aims to provide central government jobs to 10 lakh people within a year.
പ്രതികരിക്കാൻ ഇവിടെ എഴുതുക