ഫെയ്‌സ്ബുക്കിൽ ഒന്നിൽ കൂടുതൽ വ്യക്തിഗത പ്രൊഫൈലുകൾ ക്രിയേറ്റ് ചെയ്യാൻ സഹായിക്കുന്ന മൾട്ടിപ്പിൾ പേഴ്‌സണൽ ഫീച്ചറുമായി മെറ്റ. ഫെയ്‌സ്ബുക്കിൽ കൂടുതൽ സൗകര്യപ്രദമാകും വിധത്തിൽ സേവനം ലഭ്യമാകുന്നതിന് വേണ്ടിയാണ് മെറ്റ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. പ്രൊഫഷണൽ അല്ലെങ്കിൽ വ്യക്തിപരമായ ജീവിതം രണ്ടായി നിലനിർത്തുന്നതിനായി ആഗ്രഹിക്കുന്നവർക്ക് ഫീച്ചർ ഉപകാരപ്രദമായിരിക്കുമെന്ന് മെറ്റ ഉറപ്പ് നൽകുന്നു.
പലപ്പോഴും രണ്ട് അക്കൗണ്ടുകൾ ആരംഭിക്കേണ്ടതായ സാഹചര്യം മിക്ക ഉപഭോക്താക്കൾക്കും ഉണ്ടാകാറുണ്ട്. ഈ ഫീച്ചർ ഇതിനൊരു പരിഹാരമാകുമെന്ന് മെറ്റ വാഗ്ദാനം നൽകുന്നു. പുതിയ ഫീച്ചറിൽ അക്കൗണ്ടിൽ നാല് പ്രൊഫൈലുകൾ വരെ ക്രിയേറ്റ് ചെയ്യാനാകും. പുതിയ ഫീച്ചർ നിലവിൽ വരുന്നതോടെ ഓരോ പ്രൊഫൈലും വീണ്ടും ലോഗിൻ ചെയ്യേണ്ടതായി വരില്ല. വളരെ വേഗത്തിൽ പ്രൊഫൈലുകൾ സ്വിച്ച് ചെയ്ത് ഉപയോഗിക്കാനാകും.
എല്ലാ പ്രൊഫൈലുകളും പ്രധാന അക്കൗണ്ട് ആയി തന്നെ പ്രവർത്തിക്കും. കൂടാതെ പ്രധാന പ്രൊഫൈലിൽ നിന്നും ക്രിയേറ്റ് ചെയ്തിരിക്കുന്ന അക്കൗണ്ട് ആണിതെന്ന് ഫ്രണ്ട്‌സ് ലിസ്റ്റിൽ ഉള്ളവർക്ക് മനസിലാകുകയും ഇല്ല. ഇത്തരത്തിൽ പ്രൊഫൈൽ ക്രിയേറ്റ് ചെയ്യുന്നതിന് ഫെയ്‌സ്ബുക്കിലെ ടാബിൽ ക്ലിക്ക് ചെയ്ത ശേഷം പ്രൊഫൈൽ തിരഞ്ഞെടുക്കുന്നതിനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇതിന് ശേഷം പ്രൊഫൈലിന് പേരും യൂസർ നെയിമും നൽകി ഉപയോഗിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: