ഇസ്ലാമബാദ്: പാകിസ്ഥാന് തെഹ്രീക് ഇ ഇന്‍സാഫ് അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ ഇമ്രാന് ഖാനെ അറ്റോക്ക് ജില്ലാ ജയിലില്‍ നിന്ന് റാവല്‍പിണ്ടിയിലെ അഡിയാല ജയിലിലേക്ക് മാറ്റാന്‍ ഇസ്ലാമാബാദ് ഹൈക്കോടതി ഉത്തരവിട്ടു.അറ്റോക്ക് ജയിലില്‍ നിന്ന് അഡിയാല ജയിലിലെ കൂടുതല്‍ നല്ല സൗകര്യങ്ങളിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് മുന്‍ പാകിസ്ഥാന് പ്രധാനമന്ത്രി ഹര്‍ജി നല്‍കിയിരുന്നു.
ഖാന് സാഹിബിനെ അറ്റോക് ജയിലില്‍ നിന്ന് അദിയാല ജയിലിലേക്ക് മാറ്റുന്നതിലൂടെ അല്പം നീതി ലഭിച്ചുവെന്ന് ഇമ്രാന് ഖാന്റെ അഭിഭാഷകന് പറഞ്ഞു.ഇമ്രാന് ഖാന്റെ ജാമ്യാപേക്ഷ തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവെച്ചതില്‍ അഭിഭാഷകന് അതൃപ്തി രേഖപ്പെടുത്തി.
ഇമ്രാന് ഖാന്റെ അറസ്റ്റിന് ശേഷമുള്ള ജാമ്യാപേക്ഷ ഔദ്യോഗിക രഹസ്യ നിയമപ്രകാരം രൂപീകരിച്ച പ്രത്യേക കോടതി തള്ളിയിരുന്നു. പ്രധാനമന്ത്രിയായിരിക്കെ വിദേശ സന്ദര്‍ശനത്തിനിടെ ലഭിച്ച സമ്മാനങ്ങള്‍ ഇംറാന്‍ മറിച്ചു വിറ്റെന്ന ആരോപണവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: