ബെംഗളൂരു: ബെംഗളൂരുവില്‍ ഉടന്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിന്‍ പുറത്തിറക്കുമെന്ന് ബിഎംആര്‍സിഎല്‍ അറിയിച്ചു. ഇലക്ട്രോണിക്സ് സിറ്റിക്കായുള്ള യെല്ലോ ലൈനിലായിരിക്കും (ആര്‍വി റോഡ്-ബൊമ്മസാന്ദ്ര) ഡ്രൈവറില്ലാ മെട്രോ ട്രെയിന്‍ സര്‍വീസ് നടത്തുക. ഈ വര്‍ഷം ഒക്ടോബറോടെ ചൈനയില്‍ നിന്ന് ട്രെയിന്‍സെറ്റ് എത്തുമെന്നാണ് റിപ്പോര്‍ട്ട്.
ചൈന റെയില്‍വേ സ്റ്റോക്ക് കോര്‍പ്പറേഷനാണ് (സിആര്‍എസ്സി) ഡ്രൈവറില്ലാ ട്രെയിനുകള്‍ നിര്‍മിക്കുന്നത്. ഇതിന്റെ ഒരു പ്രോട്ടോടൈപ്പ് നിര്‍മ്മാതാവ് ഇതിനകം പുറത്തിറക്കിയിട്ടുണ്ട്.
ബെംഗളൂരു ആസ്ഥാനമായുള്ള ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ് (ബിഇഎംഎല്‍) ഒഴികെയുള്ള ഒരു റോളിംഗ് സ്റ്റോക്ക് നിര്‍മ്മാതാവ് നമ്മ മെട്രോയ്ക്ക് കോച്ചുകള്‍ വിതരണം ചെയ്യുന്നത് ഇതാദ്യമായാണ്. ചൈനയില്‍ നിന്ന് 12 കോച്ചുകളുള്ള രണ്ട് സെറ്റ് ട്രെയിനുകളാണ് ബെംഗളൂരുവിലെത്തുക. ഇതിനുശേഷം ബാക്കിയുള്ള 204 കോച്ചുകള്‍ ഇന്ത്യയുടെ ടിറ്റാഗഡ് റെയില്‍ ആകും നിര്‍മ്മിക്കുക. നിലവില്‍ ബിഎംആര്‍സിഎല്‍ എഞ്ചിനീയര്‍മാര്‍ ഫാക്ടറി സ്വീകാര്യത ടെസ്റ്റിനായി (എഫ്എടി) ചൈനയിലെത്തിയിട്ടുണ്ട്.
ഫാക്ടറി സ്വീകാര്യത പരിശോധന പൂര്‍ത്തിയായാല്‍, ആദ്യ രണ്ട് ട്രെയിനുകള്‍ ഒക്ടോബറോടെ ചൈനയില്‍ നിന്ന്ചെന്നൈ തുറമുഖത്തേക്ക് കൊണ്ടുപോകും. തുടര്‍ന്ന് ചെന്നൈയില്‍ നിന്ന് റോഡ് മാര്‍ഗം ബെംഗളൂരുവിലെത്തും. അവ ബെംഗളൂരുവില്‍ എത്തിയാലുടന്‍ ട്രയല്‍ റണ്ണും പരിശോധനയും നടത്തുമെന്നും ബിഎംആര്‍സിഎല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ട്രെയിനുകളുടെ പരിശോധനയ്ക്കും കമ്മീഷന് ചെയ്യുന്നതിനുമായി ബെംഗളൂരുവില്‍ വരേണ്ട ചൈനീസ് എഞ്ചിനീയര്‍മാര്‍ നേരിടുന്ന വിസ പ്രശ്നങ്ങളും ഗതാഗത കാലതാമസത്തിന് കാരണമാകുന്നതായി വൃത്തങ്ങള്‍ പറഞ്ഞു.
കൂടാതെ, ജപ്പാനില്‍ നിന്ന് വരാനിരിക്കുന്ന ട്രെയിന്‍ പ്രൊപ്പല്‍ഷന്‍ സംവിധാനങ്ങള്‍ വാങ്ങുന്ന
തും പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. എന്നിരുന്നാലും വര്‍ഷാവസാനത്തോടെ ഡ്രൈവറില്ലാ മെട്രോ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്ന് ബിഎംആര്‍സിഎല്‍ ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: