തിരുവനന്തപുരം: കേരളത്തിലെ സഹകരണ മേഖലയില്‍ നടക്കുന്നത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് അഴിമതിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. അഴിമതിക്കാരെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും അഹോരാത്രം പരിശ്രമിക്കുന്നത് ഇതുകൊണ്ടാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
കരുവന്നൂര്‍ തട്ടിപ്പിലെ കൊള്ളക്കാരെ സംരക്ഷിക്കുകയും രാജ്യം വിടാന്‍ അനുവദിക്കുകയും ചെയ്തത് െ്രെകംബ്രാഞ്ചും പൊലീസുമാണ്. ഇഡിക്കെതിരെയുള്ള കള്ള തിരക്കഥയുണ്ടാക്കിയത് സിപിഎം സെക്രട്ടറിയാണ്. സഹകരണ ബാങ്കില്‍ നിക്ഷേപിച്ച എല്ലാവര്ക്കും പണം തിരികെ നല്‍കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
അദ്ദേഹം ആദ്യം പണം തട്ടിയെടുത്ത സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്ത് അവരില്‍ നിന്നും നിക്ഷേപകരുടെ പണം തിരിച്ചുകൊടുക്കുകയാണ് വേണ്ടത്. സഹകരണ പ്രസ്ഥാനങ്ങളെ രാഷ്ട്രീയ മുക്തമാക്കിയാല്‍ മാത്രമേ തട്ടിപ്പ് അവസാനിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. ഇഡി സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാണ് എംവി ഗോവിന്ദന് പറയുന്നത്.
ഈ കേസില്‍ ഇഡി അന്വേഷണം ആവശ്യപ്പെട്ടത് പണം നഷ്ടപ്പെട്ട സിപിഎമ്മുകാരായ നിക്ഷേപകര്‍ തന്നെയായിരുന്നുവെന്ന് ഗോവിന്ദന് മറക്കരുത്. കേസിലെ സാക്ഷികളും വാദികളും ഇഡിയെ പിന്തുണയ്ക്കുമ്പോള്‍ വേട്ടക്കാരായ സിപിഎം നേതാക്കള്‍ക്ക് മാത്രമാണ് ഇഡിയെ ഭയമുള്ളത്.
തൃശ്ശൂരിലെ മറ്റ് പല ബാങ്കുകളിലും കരുവന്നൂരിന് സമാനമായ തട്ടിപ്പുകള്‍ നടന്നിട്ടുണ്ട്. അതിലെല്ലാം കണ്ണൂര്‍ ലോബിയുടെ സ്വാധീനവുമുണ്ട്. കള്ളപ്പണക്കാരും സിപിഎം നേതാക്കളുമായുള്ള ചങ്ങാത്തമാണ് ഇത്തരം തട്ടിപ്പുകള്‍ക്ക് അടിസ്ഥാനം.
ഇത് സിപിഎം അണികള്‍ തിരിച്ചറിഞ്ഞ് കഴിഞ്ഞു. അതുകൊണ്ടാണ് ഗോവിന്ദന് പാര്‍ട്ടിയെ ഒറ്റരുതെന്ന സഹതാപത്തിന്റെ പതിനെട്ടാം അടവ് പ്രയോഗിക്കേണ്ടി വന്നത്. എന്നാല്‍ കള്ളപ്പണക്കാരും തട്ടിപ്പുകാരുമായ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ സിപിഎം അണികള്‍ തെരുവില്‍ ഇറങ്ങുന്ന നാളുകള്‍ വിദൂരമല്ല. സിപിഎം ഇപ്പോള്‍ അനിവാര്യമായ തകര്‍ച്ചയെ നേരിടുകയാണെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: