പത്തനംതിട്ട: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ സോളാർ ഗൂഢാലോചനക്കേസിൽ കെ.ബി. ഗണേഷ് കുമാർ എം.എൽ.എ. നേരിട്ട് ഹാജരാകണമെന്ന് കോടതി. അടുത്ത മാസം പതിനെട്ടിന് കൊട്ടാരക്കര കോടതിയിൽ ഹാജരാകാനാണ് നിർദേശം. സോളാർ പീഡനക്കേസിലെ പരാതിക്കാരിക്ക് വീണ്ടും സമൻസ് അയക്കും
സോളാര്‍ കേസില്‍ പരാതിക്കാരി കമ്മീഷന് മുന്നില്‍ സമര്‍പ്പിച്ച 21 പേജുകളുള്ള കത്തില്‍ കെ. ബി ഗണേഷ് കുമാർ നാല് പേജുകൾ കൂടി പുതുതായി എഴുതിച്ചേർത്തുവെന്ന് സിബിഐ കണ്ടെത്തിയിരുന്നു. ഉമ്മൻ ചാണ്ടിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു ഇതെന്നും സിബിഐ റിപ്പോർട്ടിൽ പറയുന്നു. ഈ കേസിലാണ് ഇപ്പോൾ കൊട്ടാരക്കര കോടതിയുടെ നടപടി ഉണ്ടായിരിക്കുന്നത്.
കോട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അടുത്ത മാസം 10 നാണ്് ഹാജരാകേണ്ടത്. കേസിലെ രണ്ടാം പ്രതിയാണ് ഗണേഷ് കുമാർ.
ഹര്‍ജിക്കെതിരെയുള്ള ഹൈക്കോടതിയുടെ സ്‌റ്റേ അവസാനിച്ച സാഹചര്യത്തിലാണ് വിഷയം കോടതി വീണ്ടും പരിഗണിച്ചത്. ഗണേഷ് കുമാറും ഒന്നാം പ്രതിയായ പരാതിക്കാരിയും ഇന്ന് കോടതിയില്‍ ഹാജരായിരുന്നില്ല. സമന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ.ബി ഗണേഷ്‌കുമാറും പരാതിക്കാരിയും ഹൈക്കോടതിയെ സമീപിച്ചതോടെയാണ് തുടര്‍ നടപടികള്‍ ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: