ഇറ്റാനഗര്‍: വടക്ക് കിഴക്കന്‍ മേഖലയ്ക്ക് ഇതുവരെ ഒമ്പത് വിമാനത്താവളങ്ങളേ ഉണ്ടായിരുന്നുള്ളൂ എന്നും മോദിയുടെ ഭരണകാലത്ത് അത് 17 വിമാനത്താവളങ്ങളായി ഉയര്‍ന്നെന്നും കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. അദ്ദേഹം ഞായറാഴ്ച അരുണാചല്‍ പ്രദേശിലെ ലോഹിത് ജില്ലയില്‍ പുതുക്കിപ്പണിത തേസു വിമാനത്താവളം രാജ്യത്തിന് സമര്‍പ്പിക്കവേയാണ് മോദി ഭരണകാലത്തെ വടക്ക് കിഴക്കന്‍ മേഖലയിലെ വികസനക്കുതിപ്പിനെക്കുറിച്ച് ജ്യോതിരാദിത്യ സിന്ധ്യ വിവരിച്ചത്.
Wonderful news for connectivity in Arunachal Pradesh and the entire Northeast. https://t.co/3MDy9IFhDy
— Narendra Modi (@narendramodi) September 24, 2023
പുതുക്കിപ്പണിത തേസു വിമാനത്താവളത്തിലൂടെ അരുണാചല്‍പ്രദേശിലെ ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളുമായി കൂട്ടിയിണക്കിയിരിക്കുന്നു എന്ന് മോദി സമൂഹമാധ്യമത്തില്‍ കുറിച്ചു. “ഇത് അരുണാചല്‍ പ്രദേശിനെ സംബന്ധിച്ചിടത്തോളം ചരിത്ര നിമിഷമാണ്. 170 കോടി ചെലവില്‍ ഏകദേശം 40,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വിമാനത്താവളമാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്.”- ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ പ്രതിബദ്ധതയും നിശ്ചയദാര്‍ഡ്യവും മൂലമാണ് ഇത് നടന്നതെന്നും സിന്ധ്യ പറഞ്ഞു. എടിആര്‍ 72 വിഭാഗത്തില്‍പ്പെട്ട വിമാനങ്ങള്‍ക്ക് ഇവിടെ ഇറങ്ങാനാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: