യൂട്ടാ: ഛിന്നഗ്രഹത്തില്‍ നിന്നുള്ള സാമ്പിളുമായി നാസയുടെ പേടകം യൂട്ടാ മരുഭൂമിയില്‍ പറന്നിറങ്ങി.ഓസിരിസ് റെക്സ് ദൗത്യം ആണ് വിജയം കണ്ടത്.
2016ലാണ് ഓസിരിസ് റെക്സ് പേടകം വിക്ഷേപിച്ചത്. 2020ലാണ് ഛിന്നഗ്രഹത്തില്‍ ഇറങ്ങിയത്.
‘ബെന്നു’ ഛിന്ന ഗ്രഹത്തില്‍ നിന്നുളള സാമ്പിളാണ് എത്തിച്ചത്. സാമ്പിളുകളുമായി യൂട്ടായിലെ പരിശോധന കേന്ദ്രത്തിന് സമിപമാണ് പേടകം ഇറങ്ങിയിരിക്കുന്നത്. ഭൂമിയുള്‍പ്പെടെ ഗ്രഹങ്ങളുടെ രൂപീകരണം തുടങ്ങിയ കാര്യങ്ങളിലേക്ക് ഈ സാമ്പിളുകള്‍ വെളിച്ചം വീശുമെന്നാണ് കരുതുന്നത്.
കോടിക്കണക്കിന് വര്‍ഷം മുമ്പ് വലിയൊരു ഛിന്നഗ്രഹത്തില്‍ നിന്നു വേര്‍പെട്ട ഭാഗമാണ് ബെന്നുവായി മാറിയതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. 7800 കോടി കിലോഗ്രാം ഭാരമുണ്ടെന്നാണ് കണക്കാക്കിയിട്ടുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: