ഹൈദരാബാദിനെയും ബെംഗളൂരുവിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന വന്ദേഭാരത് എക്‌സ്പ്രസ് നാളെ സർവീസ് ആരംഭിക്കും. കർണാടകയിലേക്ക് എത്തുന്ന മൂന്നാമത്തെ ഹൈ സ്പീഡ് ട്രെയിനാണിത്. ബുധനാഴ്ച ഒഴികെ ബാക്കി എല്ലാ ദിവസങ്ങളിലും ട്രെയിനിന്റെ സർവീസ് ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ ബെംഗളൂരു,ഹൈദരാബാദ് എന്നീ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന കാച്ചെഗുഡ-യശ്വന്ത്പൂർ വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയക്രമവും നിരക്കുകളും റെയിൽവേ പ്രഖ്യാപിച്ചു.
യശ്വന്ത്പൂരിനും കച്ചെഗുഡയ്‌ക്കും ഇടയിലുള്ള യാത്രയിൽ ചെയർ കാറിന് 1,540 രൂപയാണ് നിരക്ക്. എക്‌സിക്യൂട്ടീവ് ക്ലാസിന് 2,865 രൂപയാണ് നിരക്ക്. മടക്കയാത്രയിലെ നിരക്കിലും വ്യത്യാസമുണ്ട്., കച്ചെഗുഡയ്‌ക്കും യശ്വന്ത്പൂരിനും ഇടയിലുള്ള യാത്രയിൽ ചെയർ കാറിന് 1,600 രൂപയും എക്‌സിക്യൂട്ടീവ് ക്ലാസിന് 2,915 രൂപയുമാണ് നിരക്ക്,
ഇന്ന് ഉച്ചയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ട്രെയിനിന്റെ ഫ്‌ളാഗ് ഓഫ് കർമ്മം നിർവഹിക്കും. ഉച്ചയ്‌ക്ക് 12.30-ന് കച്ചെഗുഡ-യശ്വന്ത്പൂർ വന്ദേഭാരത് എക്‌സ്പ്രസ് ഉൾപ്പെടെ ഒമ്പത് ട്രെയിനുകൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. ഇതിന് ശേഷം പതിവ് സർവീസുകൾ ആരംഭിക്കുന്നതായിരിക്കുമെന്ന് റെയിൽവേ വ്യക്തമാക്കി.
എട്ട് കോച്ചുകളാണ് വന്ദേഭാരത് എക്‌സ്പ്രസിന് ഉണ്ടാകുക. രണ്ട് ഡ്രൈവിംഗ് ട്രെയിലർ കോച്ചുകൾ, നാല് മോട്ടോർ കോച്ചുകൾ, രണ്ട് ട്രെയിലർ കോച്ചുകൾ എന്നിവയാണ് ട്രെയിനുള്ളത്. ഉദ്ഘാടനത്തിനോടനുബന്ധിച്ച് നടത്തുന്ന സ്‌പെഷ്യൽ സർവീസ് സെപ്റ്റംബർ 24-ന് രാത്രി 11.45-ന് യശ്വന്ത്പൂരിൽ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: