ഷൂട്ടിങ്ങില്‍ ഇന്ന് രണ്ട് സ്വര്‍ണം തീരുമാനിക്കപ്പെടും. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ വ്യക്തിഗത, ടീം സ്വര്‍ണമാണ് നിര്‍ണയിക്കുക. ഏറെ പ്രതീക്ഷയോടെയാണ് ഭാരതം ഷൂട്ടിങ് റേഞ്ചില്‍ മത്സരിക്കാനിറങ്ങുന്നത്.
മെഹുലി ഘോഷ്, രമിത ജിന്‍ഡാല്‍, ആഷി ചൗക്സി എന്നിവരാണ് ഈയിനത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്നത്. കഴിഞ്ഞ മാസം അസര്‍ബെയ്ജാനിലെ ബാക്കുവില്‍ നടന്ന ഐഎസ്എസ്എഫ് ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ മെഹുലി ഘോഷും, രമിത് ജിന്‍ഡാലും അടങ്ങിയ ടീം സ്വര്‍ണം നേടിയിരുന്നു. വ്യക്തിഗത വിഭാഗത്തില്‍ മെഹുലി ഘോഷ് വെങ്കലവും നേടിയിരുന്നു. ഈ വിജയം നല്കിയ ആത്മവിശ്വാസത്തോടെയാണ് ഭാരത സംഘം ഷൂട്ടിങ് റേഞ്ചില്‍ മെഡല്‍ ലക്ഷ്യമിട്ട് വെടിയുതിര്ക്കാനിറങ്ങുന്നത്. ഇന്ത്യന്‍ സമയം രാവിലെ 6നാണ് യോഗ്യതാ മത്സരങ്ങള്‍.
പുരുഷന്മാരുടെ 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റള്‍ യോഗ്യതാ മത്സരത്തില്‍ ആദര്‍ശ് സിങ്, വിജയ്വീര് സിങ്, അനിഷ് ഭന്‍വാല എന്നിവര്‍ ഫൈനല്‍ ലക്ഷ്യമിട്ടും റേഞ്ചില്‍ മത്സരിക്കാനിറങ്ങും. രാവിലെ 6.30നാണ് യോഗ്യതാ റൗണ്ട്.
തുഴച്ചിലില്‍ വനിതകളുടെ ലൈറ്റ്വെയ്റ്റ് ഡബിള്‍ സ്കള്‍സ് ഫൈനല്‍ ബിയില്‍ കിരണ്‍, അന്‍ഷിക ഭാരതി എന്നിവരും ഇതേ വിഭാഗം പുരുഷ ഫൈനല്‍ എയില്‍ അര്ജുന് ലാല്‍ ജാട്ട്, അരവിന്ദ് സിങ് എന്നിവരും പുരുഷ ഡബിള്‍ സ്കള്‍സ് ഫൈനല്‍ എയില്‍ പര്‍മീന്ദര്‍ സിങ്, സത്നാം സിങ്, വനിതാ കോക്സ്ലെസ്സ് ഫോര്‍ ഫൈനല്‍ എയില്‍ അശ്വതി. പി.ബി, മൃണാമയീ നീലേഷ്. എസ്, തങ്ജാം പ്രിയാദേവി, രുക്മിണി എന്നിവരും പുരുഷ കോക്സ്ലെസ് പെയര്‍ ഫൈനല്‍ എയില്‍ ബാബുലാല്‍ യാദവ്, ലെഖ് രാം, പുരുഷ കോക്സ്ഡ് എട്ട് ഫൈനല്‍ എയില്‍ ചരണ്‍ജീത് സിങ്, ഡി.യു. പാണ്ഡെ, നരേഷ് കല്‍വാനിയ, നീരജ്, നീതിഷ് കുമാര്‍, ആശിഷ്, ഭീം സിങ്, ജസ്വിന്ദര് സിങ്, പുനിത് കുമാര്‍ എന്നിവരും മെഡല്‍ നേടാന്‍ ഇറങ്ങും. ഇന്ത്യന്‍ സമയം രാവിലെ 6.30 മുതല്‍ 9 വരെയാണ് ഈ മത്സരങ്ങള്‍.
പുരുഷ വുഷുവില്‍ ചാങ്ഖ്വാന് വിഭാഗത്തില്‍ അന്‍ജുല്‍ നംഡിയോയും സുരാജ് സിങും പുരുഷ 56 കി.ഗ്രാമില്‍ ആദ്യ മത്സരത്തില്‍ സുനില്‍ സിങ് ഫിലിപ്പീന്‍സിന്റെ അര്‍നല്‍ മന്ഡലുമായി ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: