Categories: India

പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടി ‘മന്‍ കി ബാത്ത്’ നാളെ

ആകാശവാണി, ഡിഡി ന്യൂസ്, പിഎംഒ, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ യൂട്യൂബ് ചാനലുകളിലും ഇത് തത്സമയ സംപ്രേക്ഷണം ചെയ്യും.

Published by

ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളുമായി ആശയങ്ങള്‍ പങ്കിടുന്ന പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടി ‘മന്‍ കി ബാത്ത്’ നാളെ.
രാവിലെ 11 മണിക്ക് ആകാശവാണിയിലെ ‘മന്‍ കി ബാത്ത്’ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെയും വിദേശത്തെയും ജനങ്ങളുമായി തന്റെ ചിന്തകള്‍ പങ്കിടും.

പ്രതിമാസ റേഡിയോ പരിപാടിയുടെ 105-ാം പതിപ്പാണിത്.ആകാശവാണിയുടെയും ദൂരദര്‍ശന്റെയും മുഴുവന്‍ ശ്രംഖലയിലും ആകാശവാണി വെബ്സൈറ്റിലും ന്യൂസോണ്‍ എയര്‍ മൊബൈല്‍ ആപ്പിലും പരിപാടി കേള്‍ക്കാനാകും.

ആകാശവാണി, ഡിഡി ന്യൂസ്, പിഎംഒ, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ യൂട്യൂബ് ചാനലുകളിലും ഇത് തത്സമയ സംപ്രേക്ഷണം ചെയ്യും. ഹിന്ദി പ്രക്ഷേപണം കഴിഞ്ഞാല്‍ ഉടന്‍ തന്നെ ആകാശവാണി പ്രാദേശിക ഭാഷകളില്‍ പരിപാടി പ്രക്ഷേപണം ചെയ്യും.

മന്‍ കി ബാത് പരിപാടിയിലൂടെ രാജ്യത്തെ പൗരന്മാരെ അഭിസംബോധന ചെയ്യുന്ന രീതി പ്രധാനമന്ത്രി തുടങ്ങിയത് 2014 ഒക്ടോബര്‍ 3 മുതലാണ്.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക