ചിറയിന്‍കീഴ്: അഞ്ചുതെങ്ങ് മുതലപ്പൊഴി അഴിമുഖത്തെ പാറയും മണലും നീക്കംചെയ്യല്‍ ഇനിയും വൈകിയേക്കും. ക്രെയിന്‍ സഞ്ചരിക്കേണ്ടതിന് ആവശ്യമായ വീതി അഴിമുഖത്തെ പുലിമുട്ടിനില്ലാത്തതും തടസമായിട്ടുണ്ട്.
ഭീമന് ക്രെയിനിന്റെ എല്ലാ ഭാഗങ്ങളും കൂട്ടിയോജിപ്പിച്ചതോടെ ക്രെയിനിന് ഏതാണ്ട് നൂറ് ടണ്ണോളം ഭാരമായി. ഇതോടെ നിലവിലെ പാത വഴി ക്രെയിന്‍ അഴിമുഖത്ത് എത്തിക്കാന്‍ സാധിക്കാത്ത അവസ്ഥയുമായി. തുടര്‍ന്ന് ക്രെയിനിന്റെ ബൂം വേര്‍പെടുത്തി. പാത വികസിപ്പിക്കാന്‍ ശ്രമം തുടരുന്നു. യുദ്ധകാലാടിസ്ഥാനത്തിലാണ് ശ്രമമെന്നാണ് പറയുന്നതെങ്കിലും പണി ഇഴഞ്ഞുനീങ്ങുകയാണ്.
ഒരു എക്സലേറ്റര്‍ ഉപയോഗിച്ച് പാതയൊരുക്കല്‍ ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ ദിവസങ്ങള്‍ വേണ്ടിവരും പുലിമുട്ടിലേക്ക് ക്രെയിന്‍ എത്താന്‍. അവിടെ വെച്ച് ലോങ്ങ് ഭൂം കൂടി കൂട്ടിയോജിപ്പിച്ചതിന് ശേഷമേ പണികള്‍ തുടങ്ങാനും സാധിക്കുകയുള്ളു.
എന്നാല്‍ വസ്തുതകള്‍ മറച്ചുവച്ചുകൊണ്ട്, പാത ഒരുക്കല്‍ ഏറെക്കുറെ പൂര്‍ത്തിയായെന്നും അടുത്ത ദിവസം തന്നെ ഭീമന് ക്രെയിന്‍ പുലിമൂട്ടിലെത്തിച്ച് പാറയും മണലും നീക്കിതുടങ്ങുവാനുള്ള പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്നുമാണ് സര്‍ക്കാര്‍ പ്രതിനിധികളും ഹാര്‍ബര്‍ വകുപ്പ് ഉദ്യോഗസ്ഥരും പറഞ്ഞുകൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: