ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാ പരിസരം ശാസ്ത്രീയമായി സര്‍വേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി അലഹബാദ് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വിട്ട് സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട പത്തിലധികം ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണിനയിലുളളതെതെന്ന് രജ്സ്ട്രാര്‍ ജനറല്‍ അറിയിച്ചിരുന്നു.
ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട കേസുകളെല്ലാം ഒരുമിച്ച് കേള്‍ക്കാന്‍ തീരുമാനിച്ചിരുന്നു. ക്ഷേത്രത്തിലെ ദേവതയ്ക്ക് വേണ്ടി അഭിഭാഷക രഞ്ജന അഗ്നിഹോത്രി നല്കിയ ഹര്‍ജിയിലാണിത്.
സര്‍വേ നടത്തണമെന്നാവശ്യപ്പെട്ട് ശ്രീകൃഷ്ണജന്മ ഭൂമി നിര്മ്മാണ് ട്രസ്റ്റ് ആണ് സുപ്രീം കോടതിയെ സമീപിച്ചത്. മധുരയിലെ ഒരു കോടതി സര്‍വേയ്ക്ക് ഉത്തരവിടാന്‍ വിസമ്മതിച്ചെന്നും തുടര്‍ന്ന് ഹൈക്കോടതിയിലെത്തിയപ്പോള്‍ അപ്പീല്‍ തളളിയെന്നും ട്രസ്റ്റിന് വേണ്ടി ഹാജരായ ഗൗരവ് ഭാട്ടിയ ചൂണ്ടിക്കാട്ടി.
അതേസമയം എല്ലാ കേസുകളും ഒരുമിച്ച് കേള്‍ക്കാനുളള ഹൈക്കോടതിയുടെ തീരുമാനത്തിനെതിരെ നല്കിയ അപ്പീല്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന് ഈദ് ഗാഹ് കമ്മിറ്റി അറിയിച്ചു.
കൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട ഒന്നിലധികം കേസുകള്‍ മഥുരയിലെ കോടതികളുടെ പരിഗണനയിലാണ്. മസ്ജിദ് സ്ഥിതി ചെയ്യുന്ന 13.37 ഏക്കര്‍ ഭൂമിയുമായി ബന്ധപ്പെട്ടാണിത്. മസ്ജിദ് ക്ഷേത്രത്തിനോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്.മസ്ജിദ് നിലവിലെ സ്ഥലത്ത് തുടരുന്നത് അംഗീകരിക്കുന്ന 1968-ല്‍ മസ്ജിദ് കമ്മിറ്റിയും ശ്രീകൃഷ്ണ ജന്മസ്ഥാന് സേവാ സംഘും തമ്മിലുള്ള ഒത്തുതീര്‍പ്പ് അസാധുവാക്കാനുളള കേസുകളാണിത്.
എന്നാല്‍ ആരാധനാലയാ കേന്ദ്രങ്ങള്‍(പ്രത്യേക വ്യവസ്ഥ) പ്രകാരം ഇത്തരം ഹര്‍ജികള്‍ നിരോധിക്കപ്പെട്ടിട്ടുണ്ടെന്ന് പളളി കമ്മിറ്റി വാദമുയര്‍ത്തി.
അയോധ്യയിലെ രാമജന്മഭൂമി ഭൂമി ഒഴികെ 1947 ഓഗസ്റ്റ് 15 വരെ നിലവിലുള്ള എല്ലാ ആരാധനാലയങ്ങളുടെയും ‘സ്വഭാവം’ സംരക്ഷിക്കുന്ന ആരാധനാലയങ്ങളുടെ (പ്രത്യേക വ്യവസ്ഥകള്‍) നിയമത്തിന് കീഴിലാണ് ഇത്തരം കേസുകള്‍ നിരോധിച്ചിരിക്കുന്നതെന്ന് മസ്ജിദ് കമ്മിറ്റി വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: