തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ കഴിഞ്ഞ മാസത്തെ ഭണ്ഡാരം വരവായി ലഭിച്ചത് 6.47 കോടി രൂപ. കൂടാതെ 3.346 കിലോ 100 മില്ലിഗ്രാം സ്വർണവും 21.530 കിലോ വെള്ളിയും ഭണ്ഡാരത്തിൽ നിന്നും ലഭിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗുരുവായൂർ കിഴക്കേ നട ശാഖയ്ക്കായിരുന്നു ഭണ്ഡാരം എണ്ണി തിട്ടപ്പെടുത്തുന്നതിനുള്ള ചുമതല. സ്ഥിരം ഭണ്ഡാരത്തിൽ നിന്നും ലഭിക്കുന്നതിന് പുറമെ 1.98 ലക്ഷം രൂപ ഇ-ഭണ്ഡാരത്തിൽ നിന്നും ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: