തിരുവനന്തപുരം: ദേശീയതയില്‍ ഊന്നിക്കൊണ്ടും വികസന പ്രവര്‍ത്തനങ്ങളാണ് വര്ത്തമാനഭാരതത്തെ മുന്നോട്ട് നയിക്കുന്നതെന്ന് ചരിത്രകാരന് ഡോ. ടി.പി. ശങ്കരന് കുട്ടി നായര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോട് ആനുബന്ധിച്ച് ചന്ദ്രശേഖരന്നാര് സ്റ്റേഡിയത്തില്‍ നടക്കുന്ന ‘ദൃശ്യ നരേന്ദ്രം’ സെമിനാര്‍ പരമ്പരയില്‍ ദേശീയതയും ചരിത്രവും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബംഗാള്‍ വിഭജനത്തെ തുടര്‍ന്ന് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ബ്രിട്ടിഷ്കാര്‍ക്കെതിരെ സ്വരാജ് ആശയം മുന്നില്‍ വെച്ചപ്പോഴാണ് ഭാരതത്തില്‍ ദേശീയതയുടെ തുടക്കം ഉണ്ടായത്. പക്ഷെ, പില്ക്കാലത്ത് ദേശീയതയ്ക്ക് മങ്ങലേറ്റു. ഇന്ന് ഭാരതം എന്തു ചെയ്യുന്നെന്ന് ലോകം ഉറ്റുനോക്കുകയാണ്. ലോകം മുഴുവന്‍ സുഖമായിരിക്കട്ടെ എന്ന ഭാരതത്തിന്റെ കാഴ്ചപ്പാടാണ് ഇന്‍ ഭാരത സര്‍ക്കാര്‍ ഏറ്റുപിടിക്കുന്നത്. ലാല്‍, പാല്,ബാല്‍, എന്നീ സ്വാതന്ത്ര്യ സമര നായകരായ ത്രിമൂര്‍ത്തികളുടെ ദേശീയ ബോധത്തിന്റെചൂളയില് നിന്നാണ് മോദി സര്‍ക്കാരിന്റെ ദേശീയത ജ്വലിച്ചുയരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭാരതത്തിന്റെ രക്തത്തില്‍ ജനാധിപത്യ ബോധവും ദേശീയതയും ഇഴുകിച്ചേര്ന്നിട്ടുണ്ടെന്ന് വിമന്‍സ് കോളേജിലെ ഫിലോസഫി അധ്യാപകന് ഡോ.എം.ശ്രീകുമാര്‍ പറഞ്ഞു. ഭാരതത്തിന്റെ ബഹുസ്വരതയും ദേശ രക്ഷയും മോദി സര്‍ക്കാരിന് കയ്യില്‍ ഭദ്രമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് കാര്‍ഷിക ഭാരതം കഴിഞ്ഞ ഒമ്പതു വര്‍ഷങ്ങളില്‍ എന്ന വിഷയത്തില്‍ സിടിസിആര്‍ഐയിലെ ഡോ.എം.എന്‍.ഷീലയും വെള്ളായണി കാര്‍ഷിക സര്‍വകലാശാലയിലെ ഡോ.സന്തോഷ് കുമാറും പങ്കെടുക്കും.
‘ദൃശ്യ നരേന്ദ്രം’ സെമിനാര്‍ പരമ്പരയില്‍ ചരിത്രകാരന്
ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍ സംസാരിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: