Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടതുപക്ഷം ഭരിക്കുന്ന വടക്കേവിള സര്‍വീസ് സഹകരണ ബാങ്കിൽ കോടികളുടെ വായ്‌പത്തട്ടിപ്പ്, വസ്തു പലരുടെ പേരില്‍ എഴുതിയും തട്ടിപ്പ്

നോട്ടീസ് വന്നപ്പോഴാണ് തങ്ങളുടെ പേരില്‍ വായ്‌പയെടുത്തത് അംഗങ്ങള്‍ അറിയുന്നത്.

പി.എന്‍. സതീഷ് by പി.എന്‍. സതീഷ്
Sep 21, 2023, 10:11 am IST
in Kerala, Kollam

കൊല്ലം: വടക്കേവിള സര്‍വീസ് സഹകരണ ബാങ്കിലെ അംഗങ്ങളുടെ പേരില്‍ കോടികളുടെ വായ്‌പത്തട്ടിപ്പ്. തട്ടിപ്പിനിരയായ നാല്പതോളം പേര്‍ അസി. രജിസ്ട്രാര്‍ക്കും സിറ്റി പോലീസ് കമ്മിഷണര്‍ക്കും പരാതി നല്കി. സിപിഐയും സിപിഎമ്മും ചേര്‍ന്നു ഭരിക്കുന്ന ബാങ്കിന്റെ പ്രസിഡന്റ് സിപിഐക്കാരനാണ്.

അംഗങ്ങളുടെ പേരില്‍ ബാങ്കില്‍ അംഗത്വമില്ലാത്തവരുടെ ഭൂമി ഈടുവച്ച് ഭൂമിവിലയുടെ 10 മുതല്‍ 20 ഇരട്ടി വരെ തുക ബാങ്കില്‍ നിന്ന് വായ്‌പയെടുത്തായിരുന്നു തട്ടിപ്പ്. 15 മുതല്‍ 30 ലക്ഷം രൂപ വരെ തിരിച്ചടയ്‌ക്കാനുള്ള നോട്ടീസാണ് ഓരോരുത്തര്‍ക്കും ലഭിച്ചിരിക്കുന്നത്. നോട്ടീസ് വന്നപ്പോഴാണ് തങ്ങളുടെ പേരില്‍ വായ്‌പയെടുത്തത് അംഗങ്ങള്‍ അറിയുന്നത്. ചില ബാങ്ക് ഉദ്യോഗസ്ഥരുടെയും ബോര്‍ഡ് അംഗങ്ങളുടെയും സഹായത്തോടെയാണ് അഴിമതി.

ബാങ്ക് ഉദ്യോഗസ്ഥര്‍ അംഗങ്ങളെ സമീപിച്ച്, ബാങ്ക് പരിധിക്കു പുറത്തുള്ളവര്‍ക്ക് വായ്‌പയെടുക്കാന്‍ ഒപ്പിടണമെന്നും കൃത്യമായി വായ്‌പ തിരിച്ചടയ്‌ക്കുമെന്നും ഇല്ലെങ്കില്‍ അവരുടെ വസ്തു ജപ്തി ചെയ്‌തോളുമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു.

ഉദ്യോഗസ്ഥരെ വിശ്വസിച്ച് ഒപ്പിട്ടു കൊടുത്തവര്‍ക്ക് ഇപ്പോള്‍ ലക്ഷങ്ങളുടെ ബാധ്യതയാണ്. ജാമ്യക്കാരെന്നു വിശ്വസിപ്പിച്ചാണ് ഫോമുകളില്‍ ഒപ്പിടീച്ചത്. എന്നാല്‍, ഒപ്പിട്ടവരുടെ പേരിലാണ് വായ്‌പയെടുത്തിരിക്കുന്നത്.

വായ്‌പാ ഫോമുകളില്‍ ഒപ്പിടുമ്പോള്‍ത്തന്നെ പണം പിന്‍വലിക്കാനും അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാനുമുള്ള ഫോമുകള്‍ കൂടി ഉദ്യോഗസ്ഥര്‍ ഒപ്പിട്ടു വാങ്ങിയിരുന്നു. അതിനാല്‍ അക്കൗണ്ടിലെത്തുകയും പിന്‍വലിക്കുകയും ചെയ്ത ഭീമമായ തുകയെപ്പറ്റി ഇരകളായവര്‍ അറിഞ്ഞില്ല. സെന്റിന് ഒരു ലക്ഷം രൂപ പോലുമില്ലാത്ത രണ്ടര സെന്റ് വസ്തുവിന് 20 ലക്ഷം രൂപയാണ് വായ്‌പ നല്കിയിരിക്കുന്നത്. വസ്തു കാണാതെയും മൂല്യനിര്‍ണയം നടത്താതെയുമായിരുന്നു വായ്‌പയനുവദിച്ചത്.

ജപ്തി നോട്ടീസ് വന്നപ്പോഴാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ടെന്ന് ഇരകളായവര്‍ അറിയുന്നത്. നോട്ടീസുമായി ബാങ്കിനെ സമീപിച്ചപ്പോള്‍ ഒതുക്കിത്തീര്‍ക്കാനായിരുന്നു ബാങ്ക് അധികൃതരുടെ ശ്രമം. എന്നാല്‍ തുടര്‍ച്ചയായി ജപ്തി നോട്ടീസ് വന്നതോടെ തട്ടിപ്പിന്റെ വ്യാപ്തി എല്ലാവരും അറിഞ്ഞു.

കുണ്ടറ പടപ്പക്കരയിൽ സെന്റിന് 17,000 രൂപ പോലുമില്ലാത്ത 60 സെന്റ് വസ്തു ആറു സെന്റ് വീതം 10 പേരുടെ പേരില്‍ എഴുതിക്കൊടുത്തു, ഓരോ പ്രമാണവും ഈടുവച്ച് 15 ലക്ഷത്തിലധികം വായ്‌പ നല്കി. ബാങ്കിലെ അംഗങ്ങളെ പ്രലോഭിപ്പിച്ചാണ്, വസ്തു എഴുതിച്ചത്. ലോണ്‍ അടച്ചു തീരുമ്പോള്‍, വസ്തു ആരുടെ പേര്‍ക്കാണോ എഴുതിയത് അവര്‍ക്കു ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. വായ്‌പ തിരിച്ചടച്ചില്ലെങ്കില്‍ വസ്തു ജപ്തിയായിക്കൊള്ളുമെന്നും അതിനാല്‍ പേടിക്കേണ്ടെന്നും വിശ്വസിപ്പിച്ചു.

പണം മുടക്കാതെ വസ്തു ലഭിക്കുമെന്ന വിശ്വാസത്തില്‍ ഒപ്പിട്ടു കൊടുത്തവരെല്ലാം ഇപ്പോള്‍ ഭീമമായ വായ്‌പക്കുടിശ്ശികയുള്ളവരായി. ഈടുവച്ച വസ്തു ജപ്തി ചെയ്താല്‍ അടയ്‌ക്കാനുള്ള തുകയുടെ 10 ശതമാനം പോലും ബാങ്കിനു ലഭിക്കില്ല. അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി കിളികൊല്ലൂര്‍ മണ്ഡലം പ്രസിഡന്റ് ഹരീഷ് തെക്കേടം സിറ്റി പോലീസ് കമ്മിഷണര്‍ക്കു പരാതി നല്കി.

Tags: cpmcpiLoan FraudVadakevila co-operative bank
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട്ട് അംഗനവാടിയിലെത്തി ജീവനക്കാരിയെ കയറിപ്പിടിച്ച സിപിഎം നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala

പരാജയം എല്‍ഡിഎഫിന്റെയോ സിപിഎമ്മിന്റെയോ അവസാനമല്ലെന്ന് പിണറായി, ജനവിധി അംഗീകരിക്കുന്നു

Kerala

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

Kerala

ചാത്തന്നൂരിലെ തോല്‍വി; പാളിച്ചകള്‍ അക്കമിട്ട് നിരത്തി സിപിഐ സഖാക്കള്‍, ആര്‍എസ്എസിന്റെ കഠിനാധ്വാനം കാണാതെ പോയി

Kerala

ഇടുക്കിയില്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ സിപിഎം ആക്രമണം; പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

പുതിയ വാര്‍ത്തകള്‍

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

പാർക്ക് സ്ട്രീറ്റ് കേസ് കെട്ടിച്ചമച്ചതെന്ന് പറഞ്ഞ മമതയെ പൊളിച്ച ഐപിഎസ് ഉദ്യോഗസ്ഥ ; മമത മാറ്റി നിർത്തിയ ദമയന്തി സെന്നിനെ വീണ്ടും നിയമിച്ച് സുവേന്ദു

കുടുംബകോടതിയില്‍ ഭാര്യയുടെ അഭിഭാഷകയെ ആക്രമിച്ച് സ്വകാര്യ കോളേജ് അധ്യാപകന്‍

വോട്ടര്‍പട്ടികയില്‍ നിന്നും പേര് വെട്ടിയവര്‍ക്ക് പണികൊടുക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍; പേരില്ലെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യം നല്‍കില്ല: അഗ്നിമിത്ര പോള്‍

വയോജന വകുപ്പ് രൂപീകരിച്ച് ഉത്തരവ് പുറത്തിറങ്ങി

മന്ത്രി കെ എം ഷാജി വര്‍ഗീയവാദിയെന്ന് വാട്സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം- പൊലീസുകാരനെതിരെ നടപടിക്ക് നീക്കം

സാമൂഹ്യ സുരക്ഷാ – ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ വിതരണം 25 മുതല്‍

ഈ മാലാ പാര്‍വ്വതി യുഡിഎഫോ അതോ എല്‍ഡിഎഫോ? രേവന്ത് റെഡ്ഡിയ്‌ക്കെതിരെ പിണറായിയെ വാഴ്‌ത്തി, പിണറായിയെ സ്റ്റേജിലെത്തിച്ചതിന് സതീശന് വാഴ്‌ത്തല്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി ഫോണിൽ സംവദിച്ച് ഡോ. ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.