കണ്ണൂർ: നവവധു ഭർതൃവീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് കോടതിയിൽ കീഴടങ്ങി. കതിരൂർ നാലാംമൈലിനടുത്ത് മാധവനിലയത്തിൽ സച്ചിൻ ആണ് കീഴടങ്ങിയത്. ഏപ്രിൽ രണ്ടിനാണ് സച്ചിനും മേഘയും വിവാഹിതരാകുന്നത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. എന്നാൽ ജൂൺ 12-ന് മേഘയെ കതിരൂരിലെ ഭർതൃവീടിന്റെ മുകളിലത്തെ നിലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മകൾ ജീവനൊടുക്കിയത് ഭർത്താവിന്റെ പീഡനത്തെ തുടർന്നാണെന്ന് മാതാപിതാക്കൾ പരാതി നൽകി. അന്വേഷണത്തിൽ കതിരൂർ പോലീസ് സച്ചിനെതിരേ ആത്മഹത്യാപ്രേരണ കുറ്റംചുമത്തി കേസെടുത്തു. ആദ്യം കതിരൂർ പോലീസും പിന്നീട് തലശ്ശേരി എ എസ് പിയും അന്വേഷിച്ച കേസ് നിലവിൽ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: