ഏറ്റുമാനൂര്‍: കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ സംസ്ഥാനപഠന ശിബിരം 24 മുതല്‍ ഒക്ടോബര്‍ രണ്ട് വരെ ഏറ്റുമാനൂര്‍ എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ നടക്കും. സനാതന ധര്‍മ്മം, ആചാര അനുഷ്ഠാനങ്ങള്‍, ക്ഷേത്ര ശാസ്ത്ര വിഷയങ്ങള്‍, വേദ-ഉപനി
ഷത്ത് പരിചയം, കുടുംബ സങ്കല്പം, വ്രതാനുഷ്ഠാനങ്ങള്‍, ഭാരത പരിചയം, നവോത്ഥാന നായകരും പ്രവര്‍ത്തനങ്ങളും, യോഗ, സംഘടന തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകളും ചര്‍ച്ചകളും നടക്കും.
24ന് ശിബിരാര്‍ത്ഥികളുടെ പഞ്ജീകരണം. 25ന് രാവിലെ 10ന് യോഗക്ഷേമ സഭ പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് ശിബിരം ഉദ്ഘാടനം ചെയ്യും. സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി, ഡോ.കെ.എസ്. രാധാകൃഷ്ണന്‍, എം.ജി. ശശിഭൂഷണ്‍, കാരുമാത്ര വിജയന്‍, പി.വി. വിശ്വനാഥന്‍ നമ്പൂതിരി, അഡ്വ. ശങ്കു.ടി. ദാസ്, ഡോ.എ. രാധാകൃഷ്ണന്‍, പറവൂര്‍ ജ്യോതിസ്, കക്കാട് എഴുത്തോലിമഠം സതീശന്‍ ഭട്ടതിരിപ്പാട്, എസ്. സേതുമാധവന്‍, എ. ഗോപാ
ലകൃഷ്ണന്‍, കെ.കെ. വാമനന്‍, ഡോ.എം.വി. നടേശന്‍, ഡോ. വിജയരാഘവന്‍, ശരത് എടത്തില്‍, എസ്.ജെ.ആര്‍. കുമാര്‍, കാ.ഭാ. സുരേന്ദ്രന്‍, വി.കെ. വിശ്വനാഥന്‍ തുടങ്ങിയവര്‍ ശിബിരത്തില്‍ ക്ലാസുകള്‍ നയിക്കും.
സനാതന ധര്‍മ്മ, ക്ഷേത്ര, ശാസ്ത്ര വിഷയങ്ങളില്‍ തല്പരരായിട്ടുള്ള ഹൈന്ദവ യുവതി യുവാക്കള്‍ക്കും സമിതി പ്രവര്‍ത്തകരോടൊപ്പം ശിബിരത്തില്‍ പങ്കെടുക്കാമെന്ന് കേരള ക്ഷേത്രസംരഷണ സമിതി സംസ്ഥാന അധ്യക്ഷന്‍ എം. മോഹനന്‍, ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക