കൊച്ചി: ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം മര്‍ദ്ദിച്ചെന്ന സി പി എം നേതാവിന്റെ പരാതിയെ തുടര്‍ന്ന് എന്‍ഫോഴ്‌സ്മന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ പരിശോധനയ്‌ക്കെത്തി പൊലീസ്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കൊച്ചി ഇഡി ഓഫീസില്‍ എത്തിയത്.
സെന്‍ട്രല്‍ സിഐയുടെ നേതൃത്വത്തിലാണ് പരിശോധനയ്‌ക്ക് ഇ ഡി ഓഫീസിലെത്തിയത്. വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിലെ ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായ പി.ആര്‍. അരവിന്ദാക്ഷനാണ് മര്‍ദ്ദനമേറ്റെന്ന പരാതി നല്‍കിയത്.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി വിളിച്ച ശേഷം തന്നെ ഇഡി ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചുവെന്നായിരുന്നു അരവിന്ദാക്ഷന്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.
മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് തൃശൂരിലെ ഒരു ആശുപത്രിയില്‍ ചികിത്സ തേടിയെന്ന് പറഞ്ഞ അരവിന്ദാക്ഷന്‍ പരാതിക്കൊപ്പം ചികിത്സയുടെ രേഖകളും സമര്‍പ്പിച്ചിരുന്നു.
പ്രാഥമിക അന്വേഷണം നടത്തുന്നതിനാണ് പൊലീസ് ഇന്ന് ഇ ഡി ഓഫീസില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: