ശാസ്താംകോട്ട: വീടിന് മുന്നില്‍ ബാങ്ക് അധികൃതര്‍ ജപ്തി ബോര്‍ഡ് സ്ഥാപിച്ചതില്‍ മനംനൊന്ത് അഭിരാമി എന്ന പത്തൊന്പന്കാരിയായ ഡിഗ്രി വിദ്യാര്‍ഥി ജീവനൊടുക്കിയിട്ട് ഇന്ന് ഒരു വര്‍ഷം തികയുകയാണ്. 2022 സെപ്റ്റംബര്‍ 20-നാണ് സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച ദാരുണസംഭവം നടന്നത്.
ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് അജിഭവനത്തില്‍ അജികുമാര്‍-ശാലിനി ദമ്പതികളുടെ ഏകമകളായിരുന്ന അഭിരാമിയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. കോളേജ് വിട്ട് വരുമ്പോഴാ
ണ് വീടിന് മുന്നിലെ മരത്തില്‍ ജപ്തി ബോര്‍ഡ് സ്ഥാപിച്ചത് കണ്ടത്. തുടര്‍ന്ന് വാവിട്ട് നിലവിളിച്ച് വീടിന് ഉള്ളിലേക്ക് ഓടിക്കയറിയ അഭിരാമി അച്ഛന് അജികുമാറിനെ ബാങ്കിലേക്ക് പറഞ്ഞ് വിട്ട ശേഷം മുറിയില്‍ കയറി ജീവനൊടുക്കുകയായിരുന്നു.
കേരള ബാങ്ക് പതാരം ശാഖയിലെ ഉദ്യോഗസ്ഥരായിരുന്നു വീട്ടില്‍ ബോര്‍ഡ് സ്ഥാപിച്ചത്. ബാങ്കില്‍ നിന്നും രണ്ട് വര്‍ഷം മുന്‍പാണ് അജികുമാര്‍ പത്ത് ലക്ഷം രൂപ വായ്പയെടുത്തത്.
തുടര്‍ന്ന് വിദേശത്തേക്ക് പോയി. തുടക്കത്തില്‍ തി രിച്ചടവ് മുടക്കിയിരുന്നില്ല. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട അജികുമാര്‍ മടങ്ങിയെത്തി. ഇതോടെ തി
രിച്ചടവും മുടങ്ങി. ബാങ്കിന്റെ നിരന്തരമായുള്ള ഭീഷണിയെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍
പലയിടത്തു നിന്നുമായി കടം വാങ്ങിയ ഒന്നര ലക്ഷത്തോളം രൂപ കൂടിശ്ശിക അടച്ചു.
ഇനി കുറച്ചു സാവകാശം നല്‍കണമെന്ന് രേഖാമൂലം എഴുതി നല്കിയ ശേഷമാണ് അജികുമാര്‍ മടങ്ങിയത്.
എന്നാല്‍ മാസങ്ങള്‍ക്ക് ഉള്ളില്‍ തന്നെ ബാങ്ക് അധികൃതര്‍ വീട്ടിലെത്തി ജപ്തി ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നു. അജികുമാര്‍ വീട്ടില്‍ ഇല്ലാത്ത സമയത്തായിരുന്നു ബാങ്ക് അധികൃ
തര് ബോര്‍ഡ് സ്ഥാപിച്ചത്. തുടര്‍ന്ന് വീട്ടില്‍ തളര്‍ന്ന് കിടന്ന അജികുമാറിന്റെ അച്ഛന് ശശിധരന് ആചാരിയുടെ വിരള് പതിപ്പിച്ച് നോട്ടീസ് കൈമാറിയ ശേഷമാണ് ബോര്‍ഡ് സ്ഥാപിച്ച ഉദ്യോഗസ്ഥര്‍ മടങ്ങിയത്. ബാങ്ക് അധികൃതരുടെ ‘നാണം കെടുത്തല്’ നടപടിയെ തുടര്‍ന്ന് വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്.
നിരവധി രാഷട്രീയ സാമുദായിക യുവജന സംഘടനകള്‍ പതാരത്തെ ബാങ്ക് ശാഖയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ദിവസങ്ങളോളം ബാങ്ക്
അടച്ചിട്ടു. അഭിരാമിയുടെ സംസ്കാരചടങ്ങിനെത്തിയ മന്ത്രി കെ.എന്‍ ബാലഗോപാല്‍ ബാങ്ക് അധികൃതര്‍ക്ക് എതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് അജികുമാറിന് ഉറ
പ്പും നല്കി. കേരളാ ബാങ്കിന്റെ നടപടി ക്രമം പൂര്‍ത്തിയാക്കാതെയുള്ള പ്രതീകാത്മക കൈവശപ്പെടുത്തല്‍ (സിംബോളിക്ക് പൊസഷന്‍) നിയമ വിരുദ്ധമാണന്ന് മന്ത്രി തന്നെ തുറന്ന
ടിച്ചു.
എന്നാല്‍ മന്ത്രിയുടെ ഉറപ്പ് ജലരേഖയായി. യാതൊരു നടപടിയും ബാങ്ക് അധികൃതര്‍ക്കെതിരെ സ്വീകരിച്ചില്ല. പ്രതിഷേധങ്ങള്‍ എല്ലാം കെട്ടടങ്ങി. ബാങ്കിന്റെ പ്രവര്‍ത്തനവും സാധാരണ നിലയിലുമായി. അന്ന് മുതലുള്ള പലിശയും കൂട്ട് പലിശയു
മായി നടപടിക്കൊരുങ്ങുകയാണ് ബാങ്ക് അധികൃതര്‍. അജികുമാറിനെതിരെ റവന്യു റിക്കവറി അടക്കമുള്ള നിയമനടപടികള്‍ ഉടന്‍ തുടങ്ങുമെന്ന് കേരള ബാങ്ക് അധികൃതര്‍ അറിയിച്ചു.
ഇതിന്റെ ഭാഗമായി വില്ലേജ് ഓഫീസര്‍ അടക്കമുള്ള റവന്യു ഉദ്യോഗസ്ഥര്‍ക്ക് വരും ദിവസങ്ങളില്‍ ബാങ്ക് നോട്ടീസ് അയക്കും. പ്രത്യേക സാഹചര്യത്തില്‍ പത്രപരസ്യം ഒഴിവാക്കും. സര്‍ക്കാര്‍ തലത്തില്‍ നിന്നും യാതൊരു ഇടപെടിലും നടന്നിട്ടില്ലെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: