മലയാളനാടകത്തിന്റെ ചരിത്രം തിരുത്തിക്കുറിച്ച നാടകകൃത്തും പ്രഗത്ഭനായ അദ്ധ്യാപകനും കുശാഗ്രബുദ്ധിയായ വിമർശകനുമായിരുന്നു പ്രൊഫ. എൻ. കൃഷ്ണപിള്ളയെന്ന് മന്ത്രി ആന്റണി രാജു. പ്രൊഫ. എൻ കൃഷ്ണപിള്ള കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ. കൃഷ്ണപിള്ളയുടെ മഹത്വം ശാശ്വതമായി നിലനിർത്തുന്ന പ്രൊഫ. എൻ കൃഷ്ണപിള്ള ഫൗണ്ടേഷൻ കേരളത്തിനാകെ മാതൃകയായ സാംസ്‌കാരിക സ്ഥാപനമാണെന്നും അദ്ദേഹം പറഞ്ഞു. ഫൗണ്ടേഷൻ പുതിയതായി സജ്ജീകരിച്ച മലയാള ഭാഷാലാബും മന്ത്രി ഉദ്ഘാടനം ചെയ്തു.
ഫൗണ്ടേഷന്റെ മുത്തിനാലാം വാർഷികവും എഴുത്തച്ഛൻ ഹാളും കവി ശ്രീകുമാരൻ തമ്പി ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ അദ്ധ്യക്ഷനായ ചടങ്ങിൽ ഡോ. എഴുമറ്റൂർ രാജരാജവർമ രചിച്ച അഞ്ച് പുസ്തകങ്ങളുടെ പ്രകാശനം ശ്രീകുമാരൻ തമ്പി സാംസ്‌കാരിക വകുപ്പ് ഡയറക്ടർ എൻ. മായ ഐ. എഫ്. എസിന് നൽകി പ്രകാശനം ചെയ്തു. ഡോ. എഴുമറ്റൂർ രാജരാജവർമ, ജി. ശ്രീറാം, ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടീവ് ശ്രീകുമാർ മുഖത്തല, ഡോ. വിനീത് വി. എസ്, എസ്. ഹനീഫ റാവുത്തർ, ജി. വിജയകുമാർ, ബി. സനിൽകുമാർ എന്നിവർ സംസാരിച്ചു. സെപ്റ്റംബർ 22 വരെയാണ് കലോത്സവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: