തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യാത്രയ്‌ക്ക് വേണ്ടി സർക്കാർ വാടകയ്‌ക്ക് എടുത്ത ഹെലികോപ്റ്റർ തിരുവനന്തപുരത്ത് എത്തി. ചിപ്‌സൺ ഏവിയേഷനിൽ നിന്നാണ് ഹെലികോപ്റ്റർ വാടകയ്‌ക്ക് എടുത്തിരിക്കുന്നത്. പ്രതിമാസം 80 ലക്ഷം രൂപയാണ് ഇതിന്റെ വാടക. ഈ വാടകയ്‌ക്ക് 25 മണിക്കൂറാണ് പറക്കാൻ സാധിക്കുക. ഇതിന് ശേഷം ഓരോ മണിക്കൂറിനും 90,000 രൂപയാണ് അധികമായി നൽകേണ്ടത്.
മാവോവാദി നിരീക്ഷണം, ദുരന്തമേഖലയിലെ ദുരിതാശ്വാസപ്രവർത്തനം തുടങ്ങി പോലീസിന്റെ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഹെലികോപ്റ്റർ വാടകയ്‌ക്ക് എടുക്കുന്നതെങ്കിലും മുഖ്യമന്ത്രിയുടെ അടിയന്തര യാത്ര ആവശ്യങ്ങൾക്കും മറ്റ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുക എന്നതാണ് ലക്ഷ്യം.
മൂന്നു വർഷത്തേക്കാണ് ചിപ്സൺ ഏവിയേഷനുമായി കരാർ ഉണ്ടാക്കിയിരിക്കുന്നത്. ഇന്നലെയാണ് അന്തിമ കരാർ ഒപ്പിട്ടത്. രണ്ട് വർഷത്തേക്കു കൂടി കരാർ നീട്ടാമെന്നും ധാരണ പത്രത്തിലുണ്ട്. ഇപ്പോൾ ചാലക്കുടിയിലാണ് ഹെലികോപ്റ്റർ പാർക്കിംഗ് നടത്തുന്നത്. എന്നാൽ കവടിയാറിൽ സ്വകാര്യ ഗ്രൂപ്പ് നിർമ്മിക്കുന്ന പാർക്കിംഗ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിന് സൗകര്യമൊരുക്കാനും ആലോചനയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: